വെയിറ്റിങ് ലിസ്റ്റ് പഴങ്കഥയാകുന്നു; കണ്‍ഫേം ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ‘വികല്‍പ്പ്‘ പദ്ധതിയുമായി റെയില്‍വേ

വികല്‍പ്പ് എത്തുന്നു; തീവണ്ടിയിലെ വെയിറ്റിങ് ലിസ്റ്റ് ഇനി ഓര്‍മകളാകും! ഇനി കണ്‍ഫേം ടിക്കറ്റില്‍ യാത്രചെയ്യാം

ന്യൂഡല്‍ഹി| Aiswarya| Last Updated: ബുധന്‍, 22 മാര്‍ച്ച് 2017 (11:43 IST)
വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് കണ്‍ഫേം ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ വികല്‍പ്പ് എന്ന റെയില്‍വേയുടെ പുതിയ പദ്ധതി. മെയില്‍, എക്‌സ്പ്രസ് ട്രയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇനി റെയില്‍വേയുടെ ശതാബ്ദി, രാജധാനി ട്രയിനുകളില്‍ യാത്ര ചെയ്യാം. ഏപ്രില്‍ ഒന്നു മുതലാണ്

സൗകര്യം ലഭ്യമാകുന്നത്.

മെയില്‍, എക്‌സ്പ്രസ് ട്രയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റുകളില്‍ ഉള്ളവര്‍ക്ക് അവര്‍ പോകേണ്ട സ്ഥലത്തേക്ക് പ്രീമിയര്‍ ട്രയിനുകള്‍ ഉണ്ടെങ്കില്‍ അതില്‍ യാത്ര ചെയ്യാം. ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് കാണിക്കുന്ന ഒപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി. ആ ട്രയിനില്‍ ബെര്‍ത്ത് യാത്രകാരന് ഉറപ്പായും കിട്ടും.

ട്രയിന്‍ യാത്ര കൂടുതല്‍ യാത്രക്കാര്‍ക്ക് ലഭ്യമാകുന്നതിനാണ്
വികല്‍പ് പദ്ധതി നടപ്പിലാക്കുന്നത്. ട്രയിനുകളിലെ പരമാവധി സീറ്റുകള്‍ യാത്രക്കാര്‍ക്ക് ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ദതിയുടെ ലക്ഷ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :