നല്ല നാടൻ മാങ്ങാക്കറിയുണ്ടാക്കാം !

Sumeesh| Last Modified ബുധന്‍, 11 ജൂലൈ 2018 (13:42 IST)
മാങ്ങാക്കറിയെന്ന് കേട്ടാല്‍ തന്നെ മലയാളിയുടെ നാവില്‍ വെള്ളമൂറും. കടലും കടന്ന് മലയാളിയുടെ മാങ്ങാക്കറി പെരുമ വളരുകയാണ്. മാങ്ങാക്കറിയില്ലാത്ത സദ്യ മലയാളിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ. അത് മാങ്ങാക്കാലമായാലും അല്ലെങ്കിലും. ഇപ്പോള്‍ മാങ്ങാക്കാലമാണ്. ഒരു കിടിലന്‍ മാങ്ങാക്കറി ഉണ്ടാക്കിയാലോ.

ചേര്‍ക്കേണ്ട ഇനങ്ങള്‍:

പച്ച മാങ്ങ - 500 ഗ്രാം
തേങ്ങ -1 (വലുത്)
മുളകുപൊടി - 75 ഗ്രാം
മഞ്ഞള്‍പൊടി - 75 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി- 1 കഷ്ണം
കറിവേപ്പില- 2 തണ്ട്

പാകം ചെയ്യേണ്ട രീതി:

മാങ്ങാക്കറി ഉണ്ടാക്കാന്‍ എത്ര എളുപ്പം എന്ന് തോന്നും. പച്ചമാങ്ങ കനം കുറച്ച് ചെറുതായി അരിയുക. അതില്‍ മഞ്ഞപ്പൊടിയും മുളക്‍പൊടിയും ഇട്ട് പാകത്തിന് ഇളക്കുക. അടുപ്പത്ത്‌വയ്ക്കുക. തിളക്കുമ്പോള്‍ തേങ്ങ, ഇഞ്ചി എന്നിവ അരച്ചുചേര്‍ത്ത് കറിവേപ്പിലയും ഉപ്പും ഇട്ടിളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കുക. മാങ്ങാക്കറി റെഡി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :