അഭിമന്യുവിന്റെ കൊലപാതകം; പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന, ഇന്റർപോളിന്റെ സഹായം തേടും

അഭിമന്യുവിന്റെ കൊലപാതകം; പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന, ഇന്റർപോളിന്റെ സഹായം തേടും

എറണാകുളം| Rijisha M.| Last Modified ബുധന്‍, 11 ജൂലൈ 2018 (07:50 IST)
മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിന്റെ കൊലയാളികളെ കണ്ടെത്താൻ കേരള പൊലീസ് രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായം തേടും. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളിൽ മൂന്നുപേർ
വിദേശത്തേക്ക് കടന്നുവെന്ന വിവരത്തെത്തുടാർന്നാണിത്.

എന്നാൽ ആരൊക്കെയാണ് കടന്നത് എന്നോ ഏത് പാസ്പോർട്ട് ഉപയോഗിച്ചാണ് രാജ്യം വിട്ടത് എന്നോ സംബന്ധിച്ച കാര്യങ്ങൾ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് വിഭാഗത്തിനു നേരിട്ടു വിദേശത്തേക്കു പോവാൻ സാങ്കേതിക തടസ്സമുള്ളതിനാൽ അന്വേഷണം എൻഐഎയ്ക്കു കൈമാറാനും ആലോചനയുണ്ട്.

കൊലപാതകം നടന്ന് അഞ്ചു ദിവസത്തിനു ശേഷമാണ് അന്വേഷണസംഘം വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദേശം നൽകിയത്. ഇതിനിടയിലാണു കൊലയാളി സംഘത്തിലെ മൂന്നുപേർ വിദേശത്തേക്കു കടന്നതെന്നു സംശയിക്കുന്നു. ഇതേസമയം, കൊലപാതകം ചെയ്‌ത ആളുകളെ പത്ത് ദിവസത്തിനകം പിടിച്ചില്ലെങ്കിൽ ആത്‌മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ പിതാവ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :