വീട് പ്ളാന്‍ ചെയ്യുമ്പോള്‍...

WEBDUNIA|
തറ ക്രമീകരിക്കാന്‍

പ്ളാനിംഗിന്‍റെ കാര്യത്തില്‍ ഏറ്റവും തലവേദനയുണ്ടാകുന്നത് തറയുടെ കാര്യം വരുമ്പോഴാണ്. വിവിധതരം സാമഗ്രികള്‍ വിപണിയില്‍ കിട്ടുമെങ്കിലും വീടിന്‍റെ പ്ളാന്‍ അനുസരിച്ചുവേണം അവ തെരഞ്ഞെടുക്കേണ്ടത്.

തറയില്‍ ബ്ളാക്ക് ഓക്സൈഡോ, റെഡ് ഓക്സൈഡോ പൂശി ചെലവ് കുറയ്ക്കാം. പക്ഷേ പണിയുടെ നിലവാരമനുസരിച്ച് ഭംഗിയും ഗുണമേന്മയും വ്യത്യാസപ്പെടും.

അഴുക്കു പിടിക്കാനുള്ള സാധ്യതയും കൂടും. സിറാമിക് ടൈലുകള്‍, തറയോടുകള്‍, ഗ്രാനൈറ്റ്, മാര്‍ബിള്‍ തുടങ്ങി ഏതുതരം തറയാണെങ്കിലും വീട്ടുപകരണങ്ങളുടെ കാലില്‍ ബുഷ് പിടിപ്പിച്ചാല്‍ പോറല്‍ വീഴാതെ സൂക്ഷിക്കാം.

ടൈലുകളാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ അതേ നിറത്തിലുള്ള നാലഞ്ചെണ്ണം കരുതാന്‍ മറക്കരുത്. ഒട്ടിച്ചവയ്ക്ക് എന്തെങ്കിലും കേടു പറ്റിയാല്‍ അവ ഉപകരിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :