വീട് ഒരു സ്വര്‍ഗ്ഗമാക്കാന്‍ വാസ്തു

WD
സ്റ്റെയര്‍കെയ്സുകള്‍ ഉണ്ടെങ്കില്‍ അത് തെക്ക് പടിഞ്ഞാറ് മൂലയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക. പടികള്‍ കിഴക്ക് ദിക്കിന് അഭിമുഖമായിരിക്കുന്നതാണ് ഉത്തമം. ഇടവിട്ടുള്ള ഗ്രില്ലുകളാണ് ബാല്‍ക്കണികള്‍ക്ക് ഉത്തമം.

സ്ഥലം ലാഭിക്കാനായി സ്റ്റെയര്‍കെയ്സിനു കീഴെ ടോയ്‌ലറ്റുകളോ മുറികളോ പണിയുന്ന പ്രവണത നമുക്കിടയിലുണ്ട്. എന്നാല്‍, വാസ്തു ശാസ്ത്രം ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് മനസ്സിലാക്കുക. വടക്ക് പടിഞ്ഞാറ് ദിക്കില്‍ വാഷ് ബേസിനുകളും ടാപ്പുകളും വയ്ക്കാം. ഈ ദിക്ക് തന്നെയാണ് കണ്ണാടികള്‍ തൂക്കാനും നല്ലത്. റഫ്രിജറേറ്റര്‍ വീടിന്‍റെ വടക്ക് പടിഞ്ഞാറായി സ്ഥാപിക്കാം.

ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ വീടും പ്രകൃതിയുമായുള്ള സൌഹാര്‍ദ്ദപരമായ സന്തുലനം ഉറപ്പാക്കും. പ്രകൃതിയുമായി വീടിന്‍റെ അന്തരീക്ഷവും യോജിച്ചു പോവുന്നത് മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും ആരോഗ്യകരമായ ഊര്‍ജ്ജം വീടിനുള്ളില്‍ നിറയാനും അവസരമൊരുക്കും.


PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :