ഗൃഹപ്രവേശനത്തിന് വലതുകാല്‍ വച്ച് കയറണം; ഈ ആചാരത്തിനു പിന്നില്‍ എന്താണെന്ന് അറിയാമോ ?

ശനി, 13 ജനുവരി 2018 (14:08 IST)

wedding , vastu , vastu tips , right leg വലതുകാല്‍, ഗൃഹപ്രവേശം, ആചാരം, വാസ്തു, ജ്യോതിഷം, വിവാഹം, വധു, വരന്‍

വീട്ടിലെ താമസം മംഗളമാവണമെങ്കില്‍ വലതുകാല്‍ വച്ച് കയറണമെന്നാണ് ആചാര്യന്‍‌മാര്‍ ഉപദേശിക്കുന്നത്. പുതിയ വീട്ടിലോ വാടക വീട്ടിലോ താമസം ആരംഭിക്കുന്ന വേളയിലാണ് ഇത്തരത്തില്‍ ചെയ്യേണ്ടതെന്നും അവര്‍ പറയുന്നു. 
 
പലപ്പോഴും അജ്ഞത മൂലം നാം ഇടതുകാല്‍ വച്ചായിരിക്കും ഗൃഹത്തിലേക്ക് ആദ്യമായി കയറിച്ചെല്ലുന്നത്. ഇതിനു കാരണം വലതുകാല്‍ ചവിട്ടണമെന്ന ഉപദേശം തെറ്റായി മനസ്സിലാക്കുന്നതാണ്. 
 
അതായത്, ഗൃഹപ്രവേശമായിരുന്നാലും നവ വധുവും വരനും വീട്ടിലേക്ക് കടക്കുമ്പോഴായാലും മിക്കപ്പോഴും വീടിന്റെ പടിയിലായിരിക്കും വലതുകാല്‍ ചവിട്ടി കയറുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് ഇടതു പാദം ചവിട്ടിയാണെന്ന കാര്യം നാം പരിഗണിക്കാതെയും പോകുന്നു.
 
ഇത്തരം തെറ്റുകള്‍ വരാതിരിക്കാന്‍ ശ്രമിക്കേണ്ടതാണ്. വാതിലിനോട് അടുത്ത പടിയില്‍ ഇടതു പാദം ചവിട്ടി വലതു പാദം അകത്തേക്ക് വച്ച് വേണം ഗൃഹപ്രവേശം നടത്തേണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

പവിഴം ധരിക്കൂ... പേരും പ്രശസ്തിയും തേടിവരും !

സൂര്യന്റെയും ചൊവ്വയുടേയും നിറമാണ് ചുവപ്പ്. ധൈര്യത്തിന്റെയും ശൗര്യത്തിന്റെയും നിറമാണിത്. ...

news

എന്താണ് സംഖ്യാശാസ്ത്രം ? നമ്മുടെ വിധിയെ സ്വാധീനിക്കാൻ സംഖ്യാശാസ്ത്രത്തിന് കഴിയുമോ ?

നമ്മുടെ ജീവിതത്തിന്റെ നിഗൂഡമായ “വിധി”യെ സംഖ്യകൾ അത്ഭുതകരമായി സ്വാധീനിക്കുന്നുവെന്ന് ഇന്ന് ...

news

അറിഞ്ഞോളൂ... വിവാഹ തീയ്യതിയും ജന്മസംഖ്യയുമാണ് നമ്മുടെ ഭാവി തീരുമാനിക്കുക !

ജന്മസംഖ്യയും വിവാഹ തീയ്യതിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? സാധാരണയായി ...

news

ജനനസംഖ്യ ആറ് ? ആരേയും വശീകരിക്കാന്‍ മിടുക്കര്‍ !

ജ്യോതിഷം എന്നു പറയുമ്പോള്‍ തന്നെ പലര്‍ക്കും അത് അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്. ...

Widgets Magazine