വീടിന് കണ്ണേറ് കൊള്ളാതിരിക്കാൻ ഇനി കോലം വയ്‌ക്കേണ്ട!

വ്യാഴം, 30 ഓഗസ്റ്റ് 2018 (17:14 IST)

ആശിച്ച് മോഹിച്ച് പണികഴിപ്പിക്കുന്ന വീടിന്റെ കാര്യത്തിൽ എല്ലാവരും വളരെയധികം ശ്രദ്ധാലുവായിരിക്കും. അതുകൊണ്ടുതന്നെ വീടിന് കണ്ണേറ് കൊള്ളാതിരിക്കാൻ കോലങ്ങളും മറ്റും വീടിന് മുന്നിൽ വയ്‌ക്കുന്ന ശീലം മലയാളികൾക്കിടയിലുണ്ട്. ചില ആൾക്കാരുടെ നോട്ടം പതിഞ്ഞാൽ വീട് നശിച്ച് പോകുമെന്നൊക്കെ ചിലർ വിശ്വസിക്കുന്നു. എന്നാൽ ഇത് വിശ്വസിക്കാത്തവർ പോലും ആ സാഹചര്യത്തിലെത്തുമ്പോൾ ഇങ്ങനെ ചെയ്യാറുമുണ്ടെന്നുള്ളതാണ് സത്യം.
 
പല പല കോലങ്ങളും വീടുപണി തുടങ്ങുമ്പോൾ തന്നെ അതിന് മുന്നിൽ വയ്‌ക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ വയ്‌ക്കുന്നതിൽ വാഴയും ഉത്തമമാണ്. ഇങ്ങനെയുള്ള വിശ്വാസങ്ങളുടെ ഭാഗമായാണ് വാഴയും വീടിന് മുമ്പിൽ വയ്‌ക്കുന്നത്. പുതുതായി പണിത വീടിനേൽക്കുന്ന ദൃഷ്‌ടിദോഷത്തെ ചെറുക്കാൻ വാഴയ്‌ക്ക് കഴിയുമെന്നാണ് വിശ്വാസം. അല്ലെങ്കിൽ പണിതുകൊണ്ടിരിക്കുന്ന വീടിന് മുമ്പിൽ വാഴ നട്ടുപിടിപ്പിക്കുന്നതും നല്ലതാണ്.
 
വളരെ വേഗത്തിൽ വളർന്ന് കായ്‌ഫലം നൽകുന്ന സസ്യമാണ് വാഴ. അതുപോലെ തന്നെ പെട്ടെന്നുതന്നെ ദൃഷ്‌ടിദോഷവും നീങ്ങുമെന്നാണ് പഴമക്കാരുടെ വിശ്വാസം. മിക്ക ആളുകളും ഇത് ചെയ്യാറുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

പിതൃദോഷങ്ങള്‍ കുടുംബം നശിപ്പിക്കുമോ ?

വിശ്വാസങ്ങളുടെ ഭാഗമായി പലതരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ...

news

ഭൂമിയിലെ ചരിവിലുമുണ്ട് കാര്യം; ശ്രദ്ധിച്ചില്ലെങ്കിൽ ദോഷങ്ങൾ തേടിയെത്തും !

വീടു നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്ന ഭുമിയുടെ ഒരോ ചെറിയ കാര്യത്തിലും വാസ്തുവിൽ വലിയ ...

news

മഞ്ഞച്ചരടും താലിയും; ചില വിശ്വാസങ്ങള്‍ ഇങ്ങനെയാണ്!

ഇന്ത്യന്‍ വിവാഹ സങ്കല്‍പ്പങ്ങളില്‍ താലിക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ഹൈന്ദവ ...

news

ശനി ദോഷം മാറാൻ എള്ള് കിഴി !

പൊതുവേ ശനി ഗ്രഹത്തേപ്പറ്റി നല്ല അഭിപ്രായമല്ല എല്ലാവര്‍ക്കും. ശനിയുടെ അപഹാരം എല്ലാവരും ...

Widgets Magazine