ഗൃഹാരംഭത്തിന് പറ്റിയ രാശികള്‍ ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 ഓഗസ്റ്റ് 2023 (16:00 IST)
ഗൃഹാരംഭത്തെ ഗൃഹപ്രവേശമായി പലരും തെറ്റിദ്ധരിച്ച് കാണാറുണ്ട്. ഗൃഹാരംഭമെന്നാല്‍ ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കുക എന്നാണ് അര്‍ത്ഥമാക്കേണ്ടത്. ഗൃഹാരംഭ മുഹൂര്‍ത്തത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ഗൃഹാരംഭത്തിന് മൂലവും മകവും ഊണ്‍ നാളുകളും ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം, മീനം എന്നീ രാശികളും കൊള്ളാം. ചിങ്ങം, മകരം, കുംഭം എന്നീ മൂന്ന് മാസങ്ങള്‍ കിഴക്കേതും പടിഞ്ഞാറേതും വയ്ക്കുന്നതിന് ശുഭം. മേടം, ഇടവം, തുലാം, വൃശ്ചികം എന്നീ നാലു മാസങ്ങള്‍ തെക്കേതും വടക്കേതും വയ്ക്കുന്നതിന് ശുഭമാണ്.

മിഥുനം, കര്‍ക്കിടകം, കന്നി, ധനു, മീനം മാസങ്ങളിലും ആദിത്യന്‍ കാര്‍ത്തിക നക്ഷത്രത്തില്‍ നില്‍ക്കുമ്പോഴും ഒരു ദിക്കിലും ഗൃഹനിര്‍മ്മിതി പാടില്ല. മുഹൂര്‍ത്ത രാശിയുടെ നാലാമിടത്ത് ഒരു ഗ്രഹങ്ങളും പാടില്ല. ഇവിടെ പാപ ഗ്രഹം നില്‍ക്കുന്നത് അങ്ങേയറ്റം ദോഷകരവുമാണ്. അഷ്ടമത്തില്‍ കുജനും ഞായര്‍, ചൊവ്വ ആഴ്ചകളും വേധ നക്ഷത്രവും ഗൃഹാരംഭത്തിന് വര്‍ജ്ജിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :