'എമ്പുരാന്‍' മലയാളത്തിലെ ഏറ്റവും വലിയ സിനിമ, തനിക്കൊരു അറിയിപ്പ് കിട്ടിയെന്ന് ഇന്ദ്രജിത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2023 (10:30 IST)
എമ്പുരാന്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് നടന്‍ ഇന്ദ്രജിത്ത്. തനിക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതും താരം പറയുന്നു.
മലയാളത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും എമ്പുരാന്‍ എന്നാണ് ഇന്ദ്രജിത്തിന് പറയാനുള്ളത്.
'എമ്പുരാന്‍ ഈ വര്‍ഷം തുടങ്ങും. എനിക്ക് ഇന്നലെ ഒരു അറിയിപ്പ് ലഭിച്ചു. മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമ ആയിരിക്കും എമ്പുരാന്‍ എന്നാണ് വിശ്വസിക്കുന്നത്. ഞങ്ങള്‍ എല്ലാം ആ സിനിമയെ ഉറ്റുനോക്കുന്നുണ്ട്. ലൂസിഫറിനേക്കാള്‍ മുകളില്‍ നില്‍ക്കും എന്നാണ് കരുതുന്നത്',-ഇന്ദ്രജിത്ത് പറഞ്ഞു.

സനല്‍ ദേവന്‍ സംവിധാനം ചെയ്ത കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന സിനിമയാണ് ഇന്ദ്രജിത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :