Last Modified ബുധന്‍, 12 ജൂണ്‍ 2019 (20:10 IST)
കിണർ ഏതൊരു വീടിന്റേയും അനിവാര്യ ഘടകമാണ്. വെള്ളം അത്ര പ്രധാനമാണല്ലോ ഓരോ വീടിനും. എന്നാൽ വെള്ളം മാത്രമല്ല കിണർ ഐശ്വര്യവും പ്രധാനം ചെയ്യും എന്നാണ് ജ്യോതിഷം പറയുന്നത്. യഥാസ്ഥാനത്ത് നിർമ്മിക്കുന്ന കിണർ കുടുംബത്തിന് സർവ്വൈശ്വര്യം പ്രധാനം ചെയ്യും. ഇതിന് ഏറ്റവും പ്രധാനമായും അറിയേണ്ടത് എവിടെയെല്ലാം കിണർ പണിയാം എവിടെയെല്ലം പണിയാൻ പാടില്ല എന്നുള്ളതുമാണ്.
കിണറു പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം വീടിന്റെ നിഴൽ ഒരിക്കലും കിണറിൽ പതിക്കാൻ പാടില്ല എന്നതാണ് ഇത് ദോഷകരമാണ്. കിണർ മാത്രമല്ല ജലസംഭരണികളുടെ കര്യത്തിലും ഇവയെല്ലാം ബാധകം തന്നേ തെറ്റായ സ്ഥലത്ത് കിണർ പണിയുന്നത് കുടുംബത്തെ ദോഷകരമായി ബധിക്കം എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്തുവിധിയനുസരിച്ച് നിർമ്മാണയോഗ്യമായ സ്ഥലത്ത് വേണം കിണർ നിർമ്മിക്കാൻ.
തെക്കുഭാഗത്ത് കിണർ നിർമ്മിക്കുന്നത് ദോഷകരമാണ്. വീട്ടിലുള്ളവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാനും വിവാഹ ബന്ധങ്ങൾ അകലാനും ധന നഷ്ടത്തിനുമെല്ലാം ഇത് കാരണമായിത്തീരും എന്ന് ബൃഹത്‌സംഹിതയിൽ പറയുന്നു. പടിഞ്ഞാറാണ് ജസംഭരണികൾക്ക് ഉത്തമ സ്ഥാനം. വടക്കു ഭാഗത്തു സംഭരണി വന്നാൽ സാമ്പത്തിക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്യതയുണ്ട്. തെക്കുകിഴക്ക്, വടക്കുകിഴക്ക് എന്നീ സ്ഥാനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാൽ തെക്കു പടിഞ്ഞറ് ദോഷകരമല്ല.