Last Modified ബുധന്‍, 12 ജൂണ്‍ 2019 (19:50 IST)
രാജ്യത്ത് സേവനം ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ തന്നെ ടെലികോം രംഗത്തെ റെക്കോർഡുകൾ ജിയോക്ക് മുന്നിൽ തൽകുനിക്കുന്ന കാഴ്ചയാണ് കണ്ടത്. വിപണി വരുമാന്ന വിഹിതത്തിൽ രണ്ടാം സ്ഥാനത്തെത്തിയാണ് ജിയോ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഭാരതി എയർടെലിനെ പിന്തള്ളിയാണ് രാജ്യത്തെ ടെലികോം വിപണി വരുമാനത്തിൽ ജിയോ രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഇന്ത്യൻ ടെലികോം ചരിത്രത്തിൽ ആദ്യമായാണ് ഒരു ടെലികോം കമ്പനി ഇത്ര ചുരുങ്ങിയ കാലയളവിനുള്ളിൽ ടെലികോം വിപണി വരുമാനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുന്നത്. 2019 മാർച്ചിലെ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ സമ്പത്തി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 31.1 ശതമാനമാനമാണ് ജിയോയുടെ വിപണി വരുമാന വിഹിതം. എയർടെലിന്റെ 27.3 ശതമാനത്തെയാണ് ജിയോ മറികടന്നത്.
32.2 ശതമാനവുമായി വോഡഫോൺ ഐഡിയയാണ് ടേലികോം വിപണീ വരുമാനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കും മുൻപ് തന്നെ വോഡഫോൺ ഐഡിയയെ മറികടന്ന് ജിയോ ഒന്നാംസ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. വോഡഫോണും ഐഡിയയും ലയിച്ചതോടെയാണ് ഉപയോക്താക്കളുടെ എണ്ണത്തിലും വിപണി വരുമാനത്തിലും വോഡഫോൺ ഐഡിയ ഒന്നാം സ്ഥാനത്തെത്തിയത്.