എന്താണ് വാസ്തുവിൽ കന്നിമൂലക്കിത്ര പ്രാധാന്യം ?

Sumeesh| Last Updated: തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (10:51 IST)
വസ്തുവിലെ ഏറ്റവും പ്രധാനപ്പെട്ട ദിക്കയാണ് കന്നിമൂലയെ കണക്കാക്കപ്പെടുന്നത്. ഗൃഹ നിർമ്മാണ വേളയിൽ തന്നെ കന്നി മൂലയുടെ പ്രാധാന്യത്തെക്കുറിച്ച് നാം കൃത്യമായി അറിഞ്ഞിരിക്കണം എന്ന് പരയാറുണ്ട്. കന്നിമൂലയെ കൃത്യമയും ശാസ്ത്രീയമായും പരിപാലിച്ചാൽ കുടുംബത്തിനാകെ ഐശ്വര്യവും. നിന്നിച്ചാൽ ദോഷവുമാണ് ഫലം.

എന്താണ് കന്നിമൂലക്ക് ഇത്ര പ്രാധാന്യം നൽകാൻ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ. അഷ്ടദിക്കുകളിൽ മറ്റെല്ലാ ദിക്കുകളുടെയും അധിപൻമാർ ദേവൻ‌മാരാണ്. എന്നാൽ തെക്കു പടിഞ്ഞാറ്‌ ദിക്കിന്റെ അധിപൻ ഒരു അസുരനാണ്. നിര്യാതി എന്നാണ് കന്നിമൂലയുടെ അധിപന്റെ പേര്. അസുരൻമാരുടെ ദേവൻ എന്നാണ് നിര്യാതി അറിയപ്പെടുന്നത്.

ശിപ്ര കോപിയും ശിപ്ര പ്രസാദിയുമാണ് നിര്യാതി. അതിനാൽ തന്നെ നിര്യാ‍തിയെ സന്തോഷപ്പെടുത്തിയാൽ സദാ സന്തോഷവും ഐശ്വര്യവും സമൃദ്ധിയും കൈവരും. കന്നിമൂലയ കൃത്യമായി പരിപാലിച്ചില്ലെങ്കിൽ നിര്യാതിയുടെ കോപം കുടുംബത്തിനെയാകെ ദോഷകരമായി ബധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :