കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന മഹീന്ദ്ര ടി യു വി 300 പ്ലസ് ഇന്ത്യൻ വിപണിയിലേക്ക്

ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (16:50 IST)

ഇന്ത്യൻ വിപണിയിൽ വലിയ വിജയമായ ടിയുവി 300ന്റെ പരിഷ്‌കരിച്ച മോഡൽ ടിയുവി 300 പ്ലസ് ഇന്ത്യന്‍ വിപണിയി  അവതരിപ്പിക്കാനൊരുങ്ങുകയണ് മാഹീന്ദ്ര. കുടുതൽ സൌകര്യപ്രദമായ രീതിയിൽ സെവൻ സീറ്ററായാണ് ടി യു വി 300 പ്ലുസ് ഇന്ത്യൻ വിപണിയിലെത്തുന്നത്. 
 
ഒൻപതു പേർക്ക് യാത്ര ചെയ്യാനാകുന്ന കോം‌പാക്ട് മിനി എസ് യുവി എന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 9.59 ലക്ഷം രൂപയായിരിക്കും ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ ബേസ് മോഡലിന്റെ വില എന്നാണ് സൂചനകൾ. 
 
ടി യു വി 300 മോഡലിൽ ബൂട്ട് സ്‌പേസ് നൽകിയിരുന്നിടത്ത് ജീപ്പുകളിലേതിനു സമാനമായ ചെറു ജംബ് സീറ്റുകൾ സജ്ജീകരിച്ചാണ് വാഹനം സെവൻ സീറ്ററാക്കി അപ്‌ലിഫ്റ്റ് ചെയ്തിരിക്കുന്നത്. വലിയ രീതിയിലുള്ള മറ്റു മാറ്റങ്ങളൊന്നും വാഹനത്തിന് നൽകിയിട്ടില്ല.  
 
120 എച്ച്‌പി കരുത്തും 280 എന്‍എം ടോര്‍ക്കും പരമാവധി  ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിനാണ് ടി യു വി 300 പ്ലസിന്റെ കരുത്ത്. സിക്സ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

സാംസങ് ഗ്യാലക്സി വാച്ചുകൾ ഇന്ത്യൻ വിപണിയിൽ

സാംസങ് ഗ്യാലക്‌സി വാച്ചുകളെ സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപിച്ചു. 46mm, 42mm എന്നിങ്ങനെ ...

news

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് വർധിപ്പിച്ചു

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 40 ബേസിക് പോയിന്റ് അതായത് 0.4 ...

news

ഇന്ത്യയിൽ ഇൻഷൂറൻസ് മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി ആമസോൺ

പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണ്‍ = രാജ്യത്തെ ഇൻഷൂറൻസ് മേഖലയിലേക്ക് ...

news

ഇലക്ട്രോണിക് എസ് യു വിയുമായി ഓടിയുടെ രംഗപ്രവേശം; 2019ൽ ഇന്ത്യൻ നിരത്തുകളിലുമെത്തും

ആദ്യ ഇലക്ട്രിക് എസ് യു വിയെ അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓടി സാൻഫ്രൻസിസ്കോയിൽ ...

Widgets Magazine