Sumeesh|
Last Modified ഞായര്‍, 12 ഓഗസ്റ്റ് 2018 (12:23 IST)
വീടുവക്കുന്ന ഇടത്തിലും ദിക്കുകളിലും വലിയ ശ്രദ്ധ വേനമെന്നാണ് വാസ്തു ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർദേശം. വീടു നിർമ്മിക്കാനായി കണ്ടെത്തിയ ഇടത്തിലും ദിക്കുകളിലും ദോഷങ്ങൾ ഉണ്ടെങ്കിൽ മറ്റു കാര്യങ്ങളിൽ വാസ്തു നോക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല.
കോൺ ദിക്കുകളിൽ വീടുവക്കുന്നതിനാണ് കോൺ ഗൃഹങ്ങൽ എന്ന് പറയുന്നത്. നാലു പ്രധാന ദിക്കുകൾക്ക് പുറമെയുള്ള നാല് കോൺ ദിക്കുകളും ഉണ്ട്. ഇത്തരത്തിലുള്ള ദിക്കുകൾക്ക് സമാന്തരമായി വീടുകൾ പണിയുന്നത് അത്യന്തം ദോഷകരമാണ്.
ഇത്തരത്തിലുള്ള വീടുകൾ ഭൂമിയുടെ ഭ്രമണത്തിനു വിപരീതമായണ് ഉണ്ടാവുക എന്നതിനാൽ താമസിക്കുന്നവർ വളരെയധികം ബുദ്ധികുട്ടുകൾ അനുഭവിക്കും. രജ്ജു ദോഷങ്ങൾ എന്നാണ് ഇതിനു പറയപ്പെടുന്നത്. പ്രതികൂല ഊർജ്ജത്തിന്റെ സാനിധ്യം ഇത്തരം വീടുകളിൽ എപ്പോഴും ഉണ്ടാവും.