പതിനഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിനിരയാക്കിയ 86കാരൻ പിടിയിൽ

Sumeesh| Last Modified ഞായര്‍, 12 ഓഗസ്റ്റ് 2018 (11:34 IST)
ചാവക്കാട്: വീട്ടില്‍ അതിക്രമിച്ചു കയറി പതിനഞ്ചു വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ 86കാരനെ ചാവക്കാട് പൊലിസ് അറസ്റ്റു ചെയ്തു. തിരുവത്ര പുത്തന്‍കടപ്പുറം കേരന്റകത്ത് കോയമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം അവസാനമായിരുന്നു കേസിനസ്പദമായ സംഭവം. മാതാപിതാക്കള്‍ ജോലിക്ക് പോയതിനെ തുടര്‍ന്ന് പെൺകുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ ഇയാൾ വീടിനടുത്ത് പതുങ്ങി നിന്ന ശേഷം കുട്ടി വീടിനുള്ളില്‍ കടന്ന സമയത്ത് അതിക്രമിച്ചു കയറി പെൺകുട്ടിയെ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

അടുത്ത ദിവസം കുട്ടി ക്ലാസ് ടീച്ചറോട് കാര്യങ്ങാൾ തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലിസില്‍ വിവരമറിയിച്ചു. പോക്സോ പ്രകാരം കേസെടുത്ത പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്ച വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :