യൂണിയന്‍ ബജറ്റ് 2018: മിനിമം കൂലിയും പെൻഷനും ധനമന്ത്രി പരിഗണിക്കാതിരിക്കുമോ ?

ന്യൂഡല്‍ഹി, ചൊവ്വ, 30 ജനുവരി 2018 (14:02 IST)

Union Budget 2018 , Union Budget , budget , Arun Jaitley , അരുൺ ജയ്റ്റ്ലി , നരേന്ദ്ര മോദി , ബജറ്റ് , കേന്ദ്ര ബജറ്റ്

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമാണെന്നിരിക്കെ സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് അവതരണത്തിനായുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആരംഭിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൂടുതല്‍ തുക ഇതിനായി അനുവദിക്കുകയും ചെയ്തു. ഈ ബജറ്റില്‍ എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ് മിനിമം കൂലിയും പെൻഷനും. ഈ സര്‍ക്കാരില്‍ ഏറെ വിവാദം സൃഷ്ടിച്ചു കഴിഞ്ഞ കാര്യങ്ങളാണ് ഇവ രണ്ടും.   
 
നിലവിൽ വാർധക്യകാല പെൻഷനായി നൽകുന്ന 200 രൂപ തീരെ കുറവാണെന്ന വ്യാപക പരാതി എല്ലായിടത്തുനിന്നും ഉയർന്നിട്ടുണ്ട്. വരുന്ന ബജറ്റിലെങ്കിലും ഈ തുക സര്‍ക്കാര്‍ ഉയർത്തിയേക്കുമെന്നു തന്നെയാണ് പ്രതീക്ഷ. അതുപോലെ ഒരു തൊഴിലാളിക്ക് ദിവസം കുറഞ്ഞത് 350 രൂപ എന്നാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള കൂലി. ഈ തുക ഇരട്ടിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 
 
ഒരു വ്യക്തി മാത്രം പണിയെടുക്കുന്ന കുടുംബത്തിന്റെ പ്രതിമാസം വരുമാനം  9100 രൂപ എന്നത് 18000 രൂപയായി ഉയര്‍ത്തണമെന്ന് നിര്‍ദേശം മുന്നോട്ടുവെക്കുമ്പോള്‍ മിനിമം കൂലി 21000 രൂപയായി ഉയർത്താനാണ് വ്യാപാരികൾ കേന്ദ്ര ധനകാര്യമന്ത്രിയോടു നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ധനമന്ത്രി വരുന്ന ബജറ്റില്‍ പരിഗണിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

യൂണിയന്‍ ബജറ്റ് 2018: കാർഷിക മേഖലയിൽ കൂടുതല്‍ ഉണർവുണ്ടാക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ വർദ്ധന !

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമാരിക്കെ സര്‍ക്കാരിന്റെ ...

news

പൊതു ബജറ്റ് 2018: കാർഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നൽകുമെന്ന് അരുൺ ജയ്റ്റ്ലി

2019ല്‍ ലോക്‍സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആ തിരഞ്ഞെടുപ്പിന് ...

news

2000ന്‍റെ നോട്ടില്‍ മഷി പുരണ്ടോ? ആ കാശ് പോയതുതന്നെ!

റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയിരിക്കുന്ന 2000, 500, 200, 50, 10 നോട്ടുകളില്‍ ...

Widgets Magazine