യൂണിയന്‍ ബജറ്റ് 2018: കാർഷിക മേഖലയിൽ കൂടുതല്‍ ഉണർവുണ്ടാക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ വർദ്ധന !

ന്യൂഡല്‍ഹി, ചൊവ്വ, 30 ജനുവരി 2018 (12:42 IST)

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമാരിക്കെ സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കും. കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയെ ശക്തമായ തിരിച്ചടി നല്‍കിയ ഒന്നാണ് കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധി. അതുകൊണ്ടു തന്നെ വരുന്ന ബജറ്റിൽ കാർഷിക മേഖലയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം നൽകുകയെന്ന സൂചനയും അരുൺ ജയ്റ്റ്ലി നല്‍കി. 
 
കഴിഞ്ഞ ബജറ്റിൽ കാർഷിക വായ്പയ്ക്ക് മാത്രമായി 10 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. എന്നാല്‍ വരുന്ന ബജറ്റിൽ ഇത് 11 ലക്ഷം കോടി രൂപയായി ഉയർത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് കാർഷിക മേഖലയിൽ മാത്രം ഒരു ലക്ഷം കോടി രൂപയുടെ വർദ്ധനവുണ്ടായേക്കുമെന്ന് സാരം.  
 
നിലവിൽ ഒമ്പതു ശതമാനമാണ് കാർഷിക വായ്പയുടെ പലിശ നിരക്ക്. അതിൽ രണ്ടു ശതമാനമാണ് സർക്കാർ സബ്സിഡിയായി നൽകുന്നത്. മൂന്നു ലക്ഷം രൂപ വരെ ഏഴു ശതമാനം പലിശ നിരക്കിലാണ് വായ്പയായി ലഭിക്കും. മാത്രമല്ല കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു മൂന്ന് ശതമാനം പലിശ ഇളവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വരുന്ന ബജറ്റിലും ഈ ആനുകൂല്യങ്ങളെല്ലാം തുടരുമെന്നു മാത്രമല്ല, ഗ്രാമീണ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും നബാർഡ് പലിശ സബ്സിഡി നൽകുകയും ചെയ്യും.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

പൊതു ബജറ്റ് 2018: കാർഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നൽകുമെന്ന് അരുൺ ജയ്റ്റ്ലി

2019ല്‍ ലോക്‍സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആ തിരഞ്ഞെടുപ്പിന് ...

news

2000ന്‍റെ നോട്ടില്‍ മഷി പുരണ്ടോ? ആ കാശ് പോയതുതന്നെ!

റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയിരിക്കുന്ന 2000, 500, 200, 50, 10 നോട്ടുകളില്‍ ...

news

ബജറ്റ് അടിസ്ഥാന വികസനത്തിനും കൃഷിക്കും ഊന്നല്‍ കൊടുക്കുമെന്ന് വിലയിരുത്തല്‍

ഇത്തവണത്തെ യൂണിയന്‍ ബജറ്റില്‍ അടിസ്ഥാന സൌകര്യത്തിനും കൃഷിക്കും ഊന്നല്‍ കൊടുക്കാനാണ് ...

Widgets Magazine