ഇന്ധനവില റെക്കോര്‍ഡിലെത്തിയതിനു കാരണക്കാർ കേന്ദ്രസർക്കാരാണെന്ന് തോമസ് ഐസക്ക്; എക്സൈസ് നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ല

തിരുവനന്തപുരം, ബുധന്‍, 24 ജനുവരി 2018 (11:53 IST)

ഇന്ധനവില തീരുവ കുറയ്ക്കാൻ സംസ്ഥാന സർക്കാർ ഒരുക്കമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധനവില റെക്കോര്‍ഡിലേക്കെത്താന്‍ പ്രധാന കാരണക്കാർ കേന്ദ്രസർക്കാരാണ്. അതുകൊണ്ടുതന്നെ നിലവിലെ ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടത് കേന്ദ്രസർക്കാർ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അതേസമയം, ഇന്ധനവില വീണ്ടും കുതിച്ചുയരുകയാണ്. എക്സൈസ് നികുതി കുറച്ചു വില നിയന്ത്രിക്കണം എന്ന ആവശ്യവുമായി പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചതിനു പിന്നാലെയാണ് ഇന്ധനവിലയില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണു ബുധനാഴ്ച രേഖപ്പെടുത്തിയത്. 
 
തിരുവനന്തപുരത്തു പെട്രോള്‍ ലീറ്ററിന് 76.41 രൂപയും ഡീസലിനു 68.88 രൂപയുമായി വ്വര്‍ധിച്ചപ്പോള്‍ കൊച്ചിയിൽ പെട്രോള്‍ 75.16 രൂപയ്ക്കും ഡീസല്‍ 67.70 രൂപയ്ക്കുമാണു വിൽക്കുന്നത്. എന്നാല്‍ കോഴിക്കോടാകട്ടെ പെട്രോളിനു 75.29, ഡീസലിന് 67.85 രൂപയുമാണ് നിലവിലെ വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭാവനയുടെ വിവാഹത്തിന് തനിക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് ഇന്നസെന്റ്; ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ല

നടി ഭാവനയുടെ വിവാഹത്തിനോ വിവാഹസല്‍ക്കാരത്തിനോ തനിക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് ...

news

ശ്രീജിവിന്റെ മരണം: കേസെടുത്ത് സിബിഐ, സമരം അവസാനിപ്പിച്ചതായി സമൂഹമാധ്യമ കൂട്ടായ്മ - തുടരുമെന്നു ശ്രീജിത്ത്

പൊലീസ് കസ്റ്റഡിയിൽവെച്ച് മരണപ്പെട്ട ശ്രീജീവിന്റെ കേസ് സിബിഐ ഏറ്റെടുത്തു. ആരെയും ...

news

കേരളം ഒരു പ്രത്യേകരാജ്യമാണെന്ന് പിണറായി കരുതുന്നുണ്ടെങ്കിൽ അത് അംഗീകരിച്ചുകൊടുക്കാൻ മനസ്സില്ല: കെ സുരേന്ദ്രന്‍

ചൈനീസ് ചാരൻമാരുടെ കരിനിയമങ്ങൾക്ക് ദേശസ്നേഹികളാരും പുല്ലുവില കൽപ്പിക്കുന്നില്ലെന്ന് ...

news

അമല പോളിനും ഫഹദിനും പിന്നാലെ മറ്റൊരു നടനും! രണ്ടും കൽപ്പിച്ച് സർക്കാർ

ഫഹദ് ഫാസില്‍, അമല പോള്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പിന്നാലെ വാഹന നികുതിവെട്ടിപ്പുമായി ...

Widgets Magazine