ജിഎസ്ടിയില്‍ പൊളിച്ചെഴുത്ത്: രണ്ട് ലക്ഷം രൂപയ്ക്കുവരെ പാന്‍ കാര്‍ഡില്ലാതെ സ്വര്‍ണം വാങ്ങാം, ചെറുകിട കച്ചവടക്കാര്‍ക്ക് ഇളവെന്നു സൂചന

ന്യൂഡല്‍ഹി, വെള്ളി, 6 ഒക്‌ടോബര്‍ 2017 (20:16 IST)

GST , arun jaitley , ജിഎസ്ടി , അരുണ്‍ ജെയ്റ്റലി , ജിഎസ്ടി കൗണ്‍സില്‍ , ജിഎസ്ടി റിട്ടേൺ

സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കകൾ തുടരവെ ജിഎസ്ടിയിൽ വൻ അഴിച്ച് പണിയുമായി കേന്ദ്ര സർക്കാർ. ചെറുകിടക്കാര്‍ക്ക് ഇളവ് നല്‍കുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്.

50,000 മുതൽ 2,00,000 ലക്ഷം വരെയുള്ള തുകയ്ക്ക് സ്വർണം വാങ്ങാൻ ഇനി പാൻ കാർഡ് വേണ്ട. ചെറുകിട വ്യാപാരികൾക്ക് മൂന്ന് മാസത്തിലൊരിക്കൽ നൽകിയാൽ മതിയാകും എന്നതുമാണ് ജിഎസ്ടി കൗണ്‍സിലിന്റെ പ്രധാന തീരുമാനങ്ങള്‍.

കയറുല്‍പ്പന്നങ്ങളുടെ ജിഎസ്ടി 5 ശതമാനമാക്കിയപ്പോള്‍ എസി ഹോട്ടലുകളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചു. ഹോട്ടല്‍ ജിഎസ്ടിയുടെ ആശങ്ക പരിഹരിക്കാന്‍ കമ്മറ്റി രൂപീകരിക്കാനും തീരുമാനമായി. ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള ചെറുകിട വാണിജ്യ സ്ഥാപനങ്ങളുടെ നികുതി പരിധി 75 ലക്ഷത്തിൽനിന്ന് ഒരു കോടിയായി ഉയർത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

തീരുമാനങ്ങൾ വിശദീകരിക്കാൻ ജെയ്റ്റ്ലി അൽപ സമയത്തിനകം മാദ്ധ്യമങ്ങളെ കാണും. അറുപതോളം ഉത്പന്നങ്ങളുടെ വില കുറഞ്ഞേക്കുമെന്നാണ് സൂചന. ജിഎസ്ടി കൗണ്‍സിലിന്റെ 22മത് യോഗമാണ് ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജിഎസ്ടി അരുണ്‍ ജെയ്റ്റലി ജിഎസ്ടി കൗണ്‍സില്‍ ജിഎസ്ടി റിട്ടേൺ Gst Arun Jaitley

വാര്‍ത്ത

news

പൂ​ട്ടി​യ കാ​റി​നു​ള്ളി​ൽ കുടുങ്ങിയ സ​ഹോ​ദ​ര​ങ്ങ​ൾ ശ്വാ​സം​ ലഭിക്കാതെ മ​രി​ച്ചു

പൂട്ടിയിട്ട കാറില്‍ കുടുങ്ങി സഹോദരങ്ങള്‍ മ​രി​ച്ചു. ഡ​ൽ​ഹി പ്രാ​ന്ത​ത്തി​ലെ ...

news

തൂക്കിക്കൊല്ലലിനെതിരെ സുപ്രീം കോടതി; കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി

വധശിക്ഷ ന‌ടപ്പാക്കുമ്പോൾ വേദന കുറഞ്ഞ രീതികൾ അവലംബിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ...

news

ബൈക്ക് വാങ്ങൂ... സൗജന്യമായി ഒരു ആടിനെ സ്വന്തമാക്കൂ; വ്യത്യസ്തമായ ഈ ഓഫര്‍ എവിടെയാണെന്നല്ലേ ?

ഉത്സവ സീസണ്‍ ആരംഭിച്ചാല്‍ പല സംസ്ഥാനങ്ങളിലും ഓഫറുകളുടെ പൊടിപൂരമാണ്. ദീപാവലി ...

news

ഒന്നുമറിയാത്ത പാവം അച്ഛമ്മയോട് കൊച്ചുമക്കള്‍ ചെയ്ത കാര്യമറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും !; സംഭവം കോട്ടയത്ത്

എടിഎം കാർഡ് ഉപയോഗിക്കാന്‍ അറിയാത്ത അച്ഛമ്മയുടെ പണം കൊച്ചുമക്കൾ അപഹരിച്ചു. കടുത്തുരുത്തി ...