ഇതാണ് നടൻ! പൊലീസ് സന്നാഹങ്ങളോ വാഹന അകമ്പടിയോ ഇല്ലാതെ വിജയ് തനിച്ചെത്തി!

രാത്രിയിൽ സഹായിക്കൊപ്പം ഒരു ബൈക്കിലാണ് വിജയ് തൂത്തുക്കുടിയിൽ എത്തിയത്

അപർണ| Last Modified വ്യാഴം, 7 ജൂണ്‍ 2018 (11:05 IST)
തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ സിനിമാതാരങ്ങൾ ഇടപെടുന്നത് ആദ്യ സംഭവം അല്ല. തൂത്തുക്കുടിയിലെ പ്രശ്നബാധിത പ്രദേശത്ത് നടൻ വിജയ് സന്ദർശിച്ചതാണ് ഇപ്പോൾ വൈറാലാകുന്നത്. പൊലീസ് സന്നാഹങ്ങളോ പരിവാരങ്ങളോ ആഡംബരകാറുകളോ ഇല്ലാതെയാണ് വിജയ് തൂത്തുക്കുടി സന്ദർശിക്കാനെത്തിയത്.
ചൊവ്വാഴ്ച രാത്രി സഹായിക്കൊപ്പം ഒരു ബൈക്കിലാണ് താരം തൂത്തുക്കുടിയിൽ എത്തിയത്. രാത്രിയിൽ എത്തിയതിന് ഗ്രാമത്തിലുള്ളവരോട് ക്ഷമ പറയാനും താരം മറന്നില്ല. പൊലീസ് നരയാട്ടിൽ മരിച്ച ഓരോ കുടുംബാംഗങ്ങളുടെയും വസതിയിൽ താരം എത്തി. അവിടുള്ളവരോടൊപ്പം അൽപസമയം ചെലവഴിക്കുകയും ചെയ്തു. ദയവ് ചെയ്ത് ചിത്രങ്ങളോ വിഡിയിയോ അനാവശ്യമായി പകർത്തരുതെന്നും താഴ്മയായി അഭ്യർത്ഥിച്ചു.

വിജയ് അവാർഡിൽ പങ്കെടുക്കാതെയാണ് അദ്ദേഹം ഇവിടെ എത്തിയത് എന്നതാണ് മറ്റൊരു പ്രധാനകാര്യം. വിജയ്‌യെ അഭിനന്ദിച്ച് നിരവധി പേർ ഇതിനോടകം രംഗത്തെത്തുകയും ചെയ്തു. അന്നത്തെ സംഭവങ്ങളെല്ലാം വിശദമായി ചോദിച്ചറിഞ്ഞശേഷമാണ് താരം മടങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :