രജനിയുടെ അപ്രതീക്ഷിത നീക്കവും കാലയുടെ റിലീസും; തിരിച്ചടിച്ച് കര്‍ണാടക മുഖ്യമന്ത്രി

രജനിയുടെ അപ്രതീക്ഷിത നീക്കവും കാലയുടെ റിലീസും; തിരിച്ചടിച്ച് കര്‍ണാടക മുഖ്യമന്ത്രി

  karnataka , kumaraswamy , rajinikanth , kaala , rajini , എച്ച്ഡി കുമാരസ്വാമി , രജനികാന്ത് , കാവേരി , കാല
ബംഗ്ലൂരു/ചെന്നൈ| jibin| Last Updated: ബുധന്‍, 6 ജൂണ്‍ 2018 (18:17 IST)
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൌകര്യമൊരുക്കണമെന്ന കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.

ചിത്രത്തിന് അനുകൂലമായ ഹൈക്കോടതി വിധിയെ അംഗീകരിക്കുന്നു.
കോടതി വിധി അനുസരിക്കാനുള്ള ബാധ്യത തനിക്കും സര്‍ക്കാരിനുമുണ്ട്. എന്നാല്‍ സിനിമ റിലീസ് ചെയ്യേണ്ട സമയമല്ല ഇത്. ഈ നീക്കം നിസിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാകും. ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും കുമാരസ്വാമി പറഞ്ഞു.

കാവേരി വിഷയത്തില്‍ രജനി നിലപാട് വ്യക്തമാക്കിയതാണ് ചിത്രത്തിന്റെ റിലീസിന് വിനയായത്. രജനി മാപ്പു പറഞ്ഞാലും കര്‍ണാടകയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് രജനി കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുത്തത്.

കോടതി നിര്‍ദേശം വന്നതോടെ വരും ദിവസങ്ങളില്‍ കാലയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കന്നഡ സംഘടനകളുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും സംവിധായകനുമായ പ്രകാശ് രാജ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :