രജനിക്കും കമലിനും പിന്നാലെ വിജയും? - രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കാനുറപ്പിച്ച് ദളപതി

ചൊവ്വ, 17 ഏപ്രില്‍ 2018 (14:20 IST)

രജനികാന്തിനും കമല്‍ഹാസനും പിന്നാലെ തമിഴകത്തിന്റെ സ്വന്തം ദളപതി വിജയും രാഷ്ട്രീയത്തിലേക്ക് ചുവടെടുത്ത് വെയ്ക്കുകയാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പിതാവ് എസ്.എ ചന്ദ്രശേഖര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ കൂടിയാ ചന്ദ്രശേഖര്‍ ഇക്കാര്യം പറഞ്ഞത്.
 
‘ഉചിതമായ സമയത്ത് വിജയ് രാഷ്ട്രീയത്തിലേക്ക് വരും. വിജയ് രാഷ്ട്രീയത്തില്‍ ശോഭിക്കും. സാമൂഹികകാര്യങ്ങളില്‍ ഇടപെടാന്‍ ഞാന്‍ അവന് പരിശീലനം നല്‍കിയിട്ടുണ്ട്. രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഇറങ്ങി. അവര്‍ക്കൊപ്പം ഇപ്പോള്‍ വിജയ് കൂടി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തമിഴകരാഷ്ട്രീയം താരങ്ങളെക്കൊണ്ട് നിറയും’ അദ്ദേഹം പറഞ്ഞു.
 
സംസ്ഥാനത്ത് മികച്ച നേതാക്കള്‍ കുറവാണ്. കമല്‍ഹാസനും രജനീകാന്തും ഒരുമിച്ച് രംഗത്തിറങ്ങി മത്സരിച്ചാല്‍ വിജയം ഉറപ്പാണ്. അടുത്ത 15 വര്‍ഷത്തേക്ക് തമിഴകം ഭരിക്കാനുമാകും. എന്നാല്‍, ഇരുവരും രണ്ടായി മത്സരിച്ചാല്‍ പഴയ പാര്‍ട്ടികള്‍ തന്നെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മധുവിന്റെ കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാര്യര്‍!

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് കൊലപ്പെട്ട മധുവിന്റെ കോളനിയില്‍ വിഷു ...

news

ജയലളിതയെ ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോകുന്നത് തടഞ്ഞത് ഡോക്ടര്‍മാര്‍?

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ...

news

കത്വവ പെണ്‍കുട്ടിക്ക് പിന്തുണച്ച അറിയിച്ച കരീനയ്ക്ക് നേരെ ഹിന്ദു സൈബര്‍ ആക്രമണം

കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ...

news

‘വയറുവേദനയെടുക്കുന്നു, തല്ലിയതാണ്‘ - ശ്രീജിത്ത് വിജുവിനോട് പറഞ്ഞതിങ്ങനെ

വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ കേസില്‍ നിര്‍ണായക ...

Widgets Magazine