ചിപ്പി പീലിപ്പോസ്|
Last Modified വെള്ളി, 1 നവംബര്‍ 2019 (10:40 IST)
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പരിപാടിക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി വി ടി ബൽറാം. സവർണ ചിന്തിഗതിക്കാരുടെ ജീർണ്ണിച്ച ചിന്തകൾക്ക് മുൻപിൽ ഓച്ഛാനിച്ച് നിന്ന കോളെജ് യൂണിയൻ ഭാരവാഹികളെയാണ് ബൽറാം വിമർശിക്കുന്നത്.
‘ഇക്കഴിഞ്ഞ പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം നടന്നുതീര്‍ത്ത നവോത്ഥാന വഴികളൊന്നും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ചില ചിതല്‍ജന്മങ്ങള്‍ ഇപ്പോഴും അപരിഷ്‌കൃത മനസ്സുമായി ഭൂതകാലത്തിലെവിടെയോ വിറങ്ങലിച്ചു നില്‍ക്കുന്നുണ്ടെന്ന് ഇതുപോലുള്ള ഓരോ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അത്തരക്കാരുടെ സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്. ഏത് തരം വിദ്യാര്‍ത്ഥികളെയാണ് ഇവരൊക്കെ പ്രതിനിധീകരിക്കുന്നത്?’- അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.