ചിപ്പി പീലിപ്പോസ്|
Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2019 (13:34 IST)
കേരളം കാത്തിരുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ മൂന്നിടത്ത് കോൺഗ്രസും രണ്ടിടത്ത് എൽ ഡി എഫും സീറ്റ് പിടിച്ചു. എൽ ഡി എഫിന്റെ കോട്ടയായ അരൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി ഷാനി മോൾ ഉസ്മാന് വിജയം. 1992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാനിമോൾ അരൂരിൽ ജയിച്ച് കയറിയത്. 62 വർഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ്
അരൂരിൽ കോൺഗ്രസ് വിജയം.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിലൊഴികെ ബാക്കിയെല്ലായ്‌പ്പോളും ഷാനിമോള്‍ ഉസ്മാന്‍ ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്നു. 67800 പരം വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന്‍ നേടിയത്. 65900 ഓളം വോട്ടുകളാണ് മനു സി. പുളിക്കലിന് ലഭിച്ചത്.