രണ്ട് വാഴപ്പഴത്തിന് 442 രൂപ; ബില്ല് കണ്ട് ഞെട്ടി ബോളിവുഡ് താരം

ജിം വർക്ഔട്ടിന് ശേഷം വാഴപഴം ഓർഡർ ചെയ്തതായതും എന്നാൽ കിട്ടിയ 442 .5 രൂപയുടെ ബില്ല് കണ്ട് കണ്ണ് തള്ളിയെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ പറയുന്നത്.

Last Modified ബുധന്‍, 24 ജൂലൈ 2019 (14:26 IST)
ഫൈവ് സ്റ്റാർ ഹോട്ടലിലെ അമിത വിലയുടെ അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം രാഹുൽ ബോസ്. അടുത്തിടെ ചണ്ഡിഗഡിലെ ഒരു ആഡംബര ഹോട്ടലിൽ താമസിക്കുന്നതിനിടെ, ജിം സെഷനുശേഷം വാഴപ്പഴം കഴിക്കാൻ ആഗ്രഹിച്ച അദ്ദേഹം അത് ഓർഡർ ചെയ്യുകയായിരുന്നു. എന്നാൽ വളരെ വിചിത്രമായ ബിൽ ആണ് താരത്തിന് ലഭിച്ചത്.
ദിൽ ധഡക്നെ ദോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം ട്വിറ്ററിലൂടെയാണ് ഈ വാർത്ത പുറത്ത് വിട്ടത്.

ജിം വർക്ഔട്ടിന് ശേഷം വാഴപഴം ഓർഡർ ചെയ്തതായതും എന്നാൽ കിട്ടിയ 442 .5 രൂപയുടെ ബില്ല് കണ്ട് കണ്ണ് തള്ളിയെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ പറയുന്നത്. ജിഎസ്ടി കൂടി ഉൾപ്പെടുത്തിയ ബില്ലാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഈ അമിത വിലയിടക്കലിനെതിരെ താരത്തിന്റെ ആരാധകരും രംഗത്തെത്തി. ഇത് പകൽ കൊള്ളയാണെന്നും. പഴങ്ങൾക്ക് ഇത്തരത്തിൽ ജിഎസ്ടി ഏർപെടുത്താനാകില്ലന്നും ആരാധകർ പറയുന്നു. കൂടാതെ ഒട്ടേറെ ട്വീറ്റുകളും താരത്തിന് പിന്തുണയുമായി ഈ ഹോട്ടലിനെ വിമർശിച്ചും ട്വിറ്ററിൽ പ്രത്യക്ഷപെട്ടു കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :