21കാരി പ്രസവിച്ചു, കുഞ്ഞിന്റെ അച്ഛനെന്ന് അവകാശപ്പെട്ട് എത്തിയത് മൂന്ന് യുവാക്കൾ, വട്ടം കറങ്ങി പൊലീസും ആശുപത്രി അധികൃതരും !

Last Modified ബുധന്‍, 24 ജൂലൈ 2019 (13:33 IST)
21കാരി പ്രസവിച്ചതിന്റെ പേരിൽ ആശുപത്രിയിൽ ഉണ്ടായ കോലാഹലങ്ങൾ കാരണം പുലിവാല് പിടിച്ച അവസ്ഥയിലായി പൊലീസും ആശുപത്രി അധികൃതരും. 21കാരിയായ യുവതി പ്രസവിച്ചതോടെ കുഞ്ഞിന്റെ അച്ഛനാണെന്ന് അവകാശപ്പെട്ട് മൂന്ന് പേർ ആശുപത്രിയിൽ എത്തുകയായിരുന്നു. സൗത്ത് കൊൽക്കത്തയിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ചയാണ് യുവതിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് അണെന്ന് പറഞ്ഞ് എത്തിയ യുവാവാണ് 21കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. രേഖകളിൽ ഒപ്പിട്ടതും. ഞായറാഴ്ച യുവതി പെൺകുഞ്ഞിന് ജൻമം നൽകുകയും ചെയ്തു.

ഇതോടെ യുവതിയുടെ ഭർത്താവാണെന്നും കുഞ്ഞിന്റെ അച്ഛനാണെന്നും അവകാശപ്പെട്ട് മറ്റൊരു യുവാവ് ആശുപത്രിയിൽ എത്തുകയായിരുന്നു. താനാണ് യുവതിയുടെ ഭർത്താവ് എന്ന് യുവാവ് ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും യുവതിയുടെ ഭർത്തവ് നേരത്തെ തന്നെ എത്തിയിട്ടുണ്ട് എന്ന് ആശുപത്രി അധികൃതർ രണ്ടാമത് വന്ന യുവാവിനെ അറിയിച്ചു. ഇതോടെ ഇരു യുവാക്കളും തമ്മിൽ തർക്കവുമായി. സംഭവം വശളാകും എന്ന് കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി യുവാക്കളോട് തെളിവ് ഹാജരക്കാൻ ആവശ്യപ്പെട്ടു.

രണ്ടാമത് വന്ന യുവാവാണ് വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാൽ ഇയളല്ല മകളുടെ ഭർത്താവ് എന്ന് യുവതിയുടെ അമ്മ പൊലീസിനോട് പറഞ്ഞതോടെ സംഗതി വീണ്ടും കുഴഞ്ഞു. അപ്പോഴാണ് വീണ്ടുമൊരു ട്വിസ്റ്റ്, യുവതി പ്രസവിച്ച കുഞ്ഞ് തന്റേതാണെന്നും എന്നാൽ യുവതിയുടെ ഭർത്താവല്ലെന്നും അവകാശപ്പെട്ട് മറ്റൊരാൾ കൂടി എത്തി തർക്കങ്ങൾ നടക്കുന്ന സമയമത്രെയും യുവതി അബോധാവസ്ഥയിലായിരുന്നു. ഒടുവിൽ പൊലീസ് യുവതിയോട് തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആളാണ് തന്റെ ഭർത്താവും കുഞ്ഞിന്റെ അച്ഛനും എന്ന് യുവതി മൊഴി നൽകി. ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നു. ഇതിനിടെയാണ് യുവതി ഗർഭിണിയാകുന്നത് ഇതോടെ തന്നെ വിവാഹം കഴിക്കണം എന്ന് യുവതി കാമുകനോട് ആവശ്യപ്പെട്ടുഎങ്കിലും സമയം വേണം എന്നായിരുന്നു യുവാവിന്റെ മറുപടി. തുടർന്ന് യുവതി കാമുകനെതിരെ ബലാത്സംഗത്തിന് പൊലീസിൽ പരാതി നൽകി. തുടർന്ന് ജയിൽ മോചിതനായ ശേഷമാണ് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചത്. ബന്ധുക്കളെ ഭയന്ന് തങ്ങൾ വെവ്വേറെയാണ് താമസിച്ചിരുന്നത് എന്നും ഭാര്യയുടെ വാ‌ട്ട്‌സ് ആപ്പ് സ്റ്റാറ്റസ് കണ്ടതോടെയാണ് താൻ അച്ഛനായ വിവരം ആറിഞ്ഞത് എന്നും യുവാവ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :