345മത് മുറിയില്‍ ആ രാത്രിയില്‍ സംഭവിച്ചത്; വിവാദങ്ങള്‍ തുറന്നുവിട്ട് ലീലാ ഹോട്ടലും സുനന്ദ പുഷ്‌കറും!

345മത് മുറിയില്‍ ആ രാത്രിയില്‍ സംഭവിച്ചത്; വിവാദങ്ങള്‍ തുറന്നുവിട്ട് ലീലാ ഹോട്ടലും സുനന്ദ പുഷ്‌കറും!

ന്യൂഡല്‍ഹി| നവ്യാ വാസുദേവ്| Last Updated: തിങ്കള്‍, 14 മെയ് 2018 (17:44 IST)
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി കുറ്റപ്പത്രം സമര്‍പ്പിച്ചത് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍.

2014 ജനുവരി 17നാണ് ഡൽഹിയിലെ ചാണക്യ പുരിയിലുള്ള ലീലാ ഹോട്ടലിലെ റൂം നമ്പർ 345ൽ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ വീട് സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലെത്തിയ ശേഷമായിരുന്നു സംഭവം.

ഒരു ചെറിയ പൊലീസ് സംഘമാണ് ആദ്യം ഹോട്ടലില്‍ എത്തിയതും പരിശോധന നടത്തിയതും. മണിക്കൂറുകള്‍ക്കുള്ളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതോടെ സുനന്ദ പുഷ്‌കര്‍ മരിച്ചതായുള്ള വാര്‍ത്ത പുറം ലോകമറിഞ്ഞു.

തരൂരിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാർ ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്. സുനന്ദയെ മരിച്ച നിലയിൽ ആദ്യം കണ്ടത് സുനന്ദയാണെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് അദ്ദേഹമായിരുന്നു.

പരിശോധനയില്‍ സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകള്‍ ലഭിച്ചതോടെ വിഷം ഉള്ളിൽ ചെന്ന്​മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുളിക അമിതമായ തോതിൽ കഴിച്ചതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

സുനന്ദയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ നിന്ന് വിഷം ഉള്ളിൽ ചെന്നുള്ള അസ്വാഭാവിക മരണം എന്നാണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) പൊലീസിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോ സുധീർ ഗുപ്‌ത ആദ്യം വ്യക്‌തമാക്കി. എന്നാൽ, അൽപ്രാക്‌സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളിൽ കണ്ടെത്താന്‍ കഴിയാതിരുന്നത് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കി.

ഇതോടെ റിപ്പോര്‍ട്ടിന്റെ ആധികാരികത പരിശോധിക്കുന്നതിനായി യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായം തേടി. അസ്വാഭാവികമരണം ആണെന്നു കണ്ടെത്തിയ എഫ്ബിഐ റേഡിയോ ആക്ടീവ് വിഷം പ്രയോഗിച്ചിട്ടില്ലെന്നും വ്യക്തമായി.

ഇതോടെ നടപടികള്‍ നീണ്ടു പോയി. ഇതിനിടെ ഉന്നതര്‍ ഉള്‍പ്പെട്ട കേസ് പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ഹൈക്കോടതി തള്ളി. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജിയുടെ ആവശ്യകത വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :