ഗായിക സിത്താരയുടെ കാർ പോസ്റ്റിലിടിച്ച് അപകടം

Sumeesh| Last Updated: വെള്ളി, 18 മെയ് 2018 (14:55 IST)
ത്രിശൂർ: ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു. ഇന്നു രാവിലെ ത്രിശൂരിലെ പൂങ്കുന്നത്ത് വച്ചായിരുന്നു അപകടം. റോഡിൽ നിന്നും തെന്നി നീങ്ങിയ കാർ ടെലിഫോൺ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ പോസ്റ്റ് വാഹനത്തിനു മുകളിലേക്ക് മറിഞ്ഞുവീണു.

സിത്താര തന്നെയണ് അപകടത്തിൽ പെടുമ്പോൾ കാർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ‌ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.
ആപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് മറ്റൊരു വാഹനത്തിൽ സിത്താര യാത്ര തുടരുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :