'ശബരിമലയെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ കർണ്ണാടകയ്‌ക്കോ തമിഴ്‌നാടിനോ നൽകൂ'

'ശബരിമലയെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ കർണ്ണാടകയ്‌ക്കോ തമിഴ്‌നാടിനോ നൽകൂ'

Rijisha M.| Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2018 (15:42 IST)
വിഷയത്തിൽ സുപ്രീംകോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്. സിനിമാ മേഖലയിലുള്ളവരും മറ്റും നിലപാടുകൾ അറിയിച്ച് രംഗത്തുവരുമ്പോൾ സന്തോഷ് പണ്ഢിറ്റും തന്റെ നിലപാ വ്യക്തമാക്കിയിട്ടുണ്ട്.

'ശബരിമല വിഷയവുമായി ബന്ധപ്പെട്ട വാർത്തകൾ തത്സമയം കൊടുക്കാനുള്ള മത്സരത്തിലാണ് എല്ലാ ചാനലുകളും. ശബരിമലയും അവിടുത്തെ ആചാരങ്ങളും നിലനിർത്തുന്നതിന് അമ്പലം കുറച്ച് നാൾ അടച്ചിടുകയാണ് ചെയ്യേണ്ടത്. തന്ത്രിക്ക് അതിനുള്ള അധികാരമുണ്ടെന്നുമാണ് താന്‍ വിശ്വസിക്കുന്നത്' സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

'സന്ദര്‍ശനത്തിനായെത്തിയ സ്ത്രീകളെ തടയുകയും കൈയ്യേറ്റം ചെയ്യുകയും സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തിന് നേരെ ഭീഷണിയും ഇത്തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കേരളത്തിന് ഈ വിഷയം പരിഹരിക്കാനാവുന്നില്ലെങ്കില്‍ ശബരിമലയെ കര്‍ണ്ണാടകയ്‌ക്കോ തമിഴ്‌നാടിനോ കൈമാറുന്നത് നന്നായിരിക്കു'മെന്നും അദ്ദേഹം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :