ആർത്തവമാണ് പ്രശ്‌നമെങ്കിൽ ഞങ്ങൾക്ക് ശബരിമലയിൽ പ്രവേശിക്കാനാകുമോ?: അഞ്ജലി അമീർ

ആർത്തവമാണ് പ്രശ്‌നമെങ്കിൽ ഞങ്ങൾക്ക് ശബരിമലയിൽ പ്രവേശിക്കാനാകുമോ?: അഞ്ജലി അമീർ

Rijisha M.| Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2018 (13:53 IST)
സ്ത്രീ പ്രവേശന വിഷയം വിവാദമായിരിക്കുമ്പോൾ ആര്‍ത്തവമില്ലാത്ത ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനാകുമോ എന്ന് നടി അഞ്ജലി അമീർ. സ്‌ത്രീകൾ പ്രവേശിക്കാൻ പാടില്ലാത്തത് ആർത്തവം കാരണമാണെങ്കിൽ ആർത്തവം ഇല്ലാത്ത ഞങ്ങൾക്ക് ശബരിമലയിൽ പോകാനാകുമോ എന്നാണ് അഞ്ജലി ചോദിക്കുന്നത്.

'കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കാണുമ്പോള്‍ പേടിയാകുന്നു. വിശ്വാസികള്‍ പോകുന്നതിനോട് യോജിപ്പാണ്. പക്ഷേ നിരീശ്വരവാദികള്‍ മലയ്ക്ക് പോകാന്‍ ശ്രമിക്കുന്നത് എന്തിനാണ്? വിശ്വാസികളല്ലാത്തവര്‍ എന്ത് പ്രക്ഷോഭം സൃഷ്ടിക്കാനാണ് ശബരിമലയില്‍ പോകുന്നത്?' അഞ്ജലി ചോദിക്കുന്നു.

ശബരിമലയിലെ സംഘട്ടനങ്ങളില്‍ പോലും ഒരു ജാതീയതയാണ് കാണുന്നത്. മേല്‍ജാതിക്കാര്‍ നാമജപത്തിലേര്‍പ്പെടുമ്പോള്‍ താഴെത്തട്ടിലുള്ളവരാണ് സംഘര്‍ഷത്തിലേര്‍പ്പെടുന്നത്.കാടിന്റെ മക്കളാണ് ആത്മഹത്യക്കൊരുങ്ങുന്നത്. അവരെ ബലിയാടാക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :