Last Modified വെള്ളി, 18 ജനുവരി 2019 (16:37 IST)
ട്വിറ്ററിൽ അശ്ലീല കമന്റടിച്ച ആൾക്ക് ചുട്ട മറുപടിയുമായി തെന്നിന്ത്യൻ സിനിമ
താരം രാകുൽ പ്രീത്. എന്നാൽ കൊടുത്ത മറുപടി അൽപ്പം കൂടിപ്പോയില്ലേ എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ നടിക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്.
ജീൻസ് ഷേർട്ടും ഷോട്ട്സും അണിഞ്ഞ് താരം കാറിൽനിന്നും ഇറങ്ങുന്ന ദൃശ്യത്തിന് താഴെ ഇയാൾ പാന്റ്സ് ഇടാൻ മറന്നുപോയോ എന്ന് കമന്റിടുകയായിരുന്നു. ഇതിന് ശക്തമായ മറുപടി തന്നെ രാകുൽ നൽകുകയും ചെയ്തു.
കാറിലെ സെഷനുകളെക്കുറിച്ച് താങ്കളുടെ അമ്മക്ക് നല്ലപോലെ അറിയാമന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കുമല്ലോ താങ്കൾ ഇത്ര കൃത്യമായി കാര്യങ്ങൾ പറയുന്നത്. കാറിലെ സെഷനുകളെ കുറിച്ചല്ലാതെ മറ്റെന്തെങ്കിലും പറഞ്ഞു തരാൻ അമ്മയോട് പറയൂ എന്നായിരുന്നു. അശ്ലീല കമന്റിന് താരം നൽകിയ മറുപടി.
രാകുലിന്റെ മറുപടിയിൽ നിലവാരമില്ല എന്നതരത്തിൽ വിമർശനങ്ങൾ വന്നു. അയാൾ ചെയ്ത തെറ്റിന് അയാളുടെ അമ്മയെ ചീത്ത വിളിക്കുന്നത് എന്തിനെന്ന് ഇവർ ചോദിക്കുന്നു. ഒരു സ്ത്രീയെ അധിക്ഷേപിച്ചുകൊണ്ട് സ്ത്രീസുരക്ഷയെക്കുറിച്ച് ക്ലാസ് എടുക്കുന്നത് അപഹാസ്യമാണ്. അശ്ലീല കമന്റ് ഇട്ടയാളുടെ വാക്കുകൾ ഗുരുതരമെങ്കിൽ രാകുൽ പ്രീതിന്റെ വാക്കുകളും അതുപോലെ ഗുരുതരമാണെന്നു നിരവധി പേർ ട്വിറ്ററിൽ കുറിച്ചു.