സിനിമയില്‍ നഗ്നയായി അഭിനയിച്ചുവെന്ന് ആരോപിച്ച് റഫിയ ബാനുവിനെതിരെ വധഭീഷണി

റഫിയ ബാനുവിനെതിരെ വധഭീഷണി

ചെന്നൈ| Rijisha M.| Last Modified വെള്ളി, 18 മെയ് 2018 (16:22 IST)
എന്ന സിനിമയില്‍ നഗ്നയായി അഭിനയിച്ചുവെന്ന് ആരോപിച്ച് പുതുമുഖ നടി എന്ന റഫിയ ബാനുവിന് വധഭീഷണി. മെയ് 14 ന് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ കോളുകള്‍ വന്നതായി ധന്യ ചെന്നൈ സിറ്റി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
18.5.2009 എന്ന ചിത്രം തമിഴ് പുലികളുടെ സംഘടനയായ എൽ‌ ടി ടി ഇയെ ആസ്‌പദമാക്കിയുള്ളതാണ്. അതേ പശ്ചാത്തലത്തിൽ ഒരുക്കിയ 'പോർക്കളത്തിൽ പൂ' എന്ന സിനിമയിലും ധന്യ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയ്‌ക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

വടപളനിയിലെ ധന്യയുടെ വാടക വീട്ടിലെ ലാന്റ് ലൈനിലേക്കാണ് വധഭീഷണി ഉയർത്തിയ കോൾ വന്നത്. മോശമായി സംസാരിക്കുകയും പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ധന്യ പറയുന്നു. അമ്മയ്‌ക്കൊപ്പമാണ് ധന്യ താമസിക്കുന്നത്. എനിക്കും അമ്മയ്‌ക്കും വേണ്ട സംരക്ഷണം നൽകണമെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :