"എപ്പോഴാണെന്ന്" ചോദിച്ചവർക്ക് മറുപടിയുമായി അഞ്ജലി മേനോൻ

അഞ്ജലി മേനോൻ ചിത്രം ജൂലൈ ആറിന്

Rijisha M.| Last Updated: വെള്ളി, 18 മെയ് 2018 (11:53 IST)
പൃഥ്വിരാജ്, നസ്രിയ നസീം, പാർവതി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂലൈ ആറിന് റിലീസ് ചെയ്യും. പൃഥ്വിരാജിന്റെ സഹോദരിയായി അഭിനയിക്കുന്ന നസ്രിയയുടെ മടങ്ങിവരവ് ചിത്രം കൂടിയാണിത്.
ചിത്രത്തിന് ഇതുവരെ പേര് നൽകിയില്ല. അതുൽ കുൽക്കർണി, റോഷൻ മാത്യൂ, സിദ്ധാർത്ഥ് മേനോൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ രജ്ഞിത്തും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ബാംഗ്ലൂർ ഡെയ്‌സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലിറ്റിൽ സ്വയംപാണ് ഛായാഗ്രഹണം. എം ജയചന്ദ്രൻ, രഘു ദിക്ഷിത് എന്നിവരാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ട്വിറ്ററിലൂടെയാണ് അഞ്ജലി മേനോൻ റിലീസ് തീയതി പ്രഖ്യാപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :