കത്തുവ പെണ്‍കുട്ടിയെ അപമാനിച്ച യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കൊച്ചി, ശനി, 14 ഏപ്രില്‍ 2018 (12:13 IST)

 kathua victim , police , abusive comment , Vishnu nandakumar , police , RSS , rape case , പീഡനം , പൊലീസ് , കശ്‌മീര്‍ , കത്തുവ , ഫേസ്ബുക്ക് പോസ്‌റ്റ്

ജമ്മു കശ്‌മീരിലെ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഏട്ട് വയസുകാരിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.

കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെയാണ് പനങ്ങാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ഐപിസി സെക്ഷന്‍ 153എ പ്രകാരമാണ് കേസെടുത്തത്.

കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക് പാ​ലാ​രി​വ​ട്ടം ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യി​രു​ന്ന വിഷ്ണുവിനെ ജോലിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് കേസ് നടപടി. നിരവധി സംഘടനകൾ വിഷ്ണുവിനെതിരെ കമ്മീഷണർക്കടക്കം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ “ ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയക്ക് എതിരെ തന്നെ ബോംബ് ആയി വന്നേനെ” - എന്നായിരുന്നു വിഷ്‌ണു പോസ്‌റ്റിട്ടത്.

പോ​സ്റ്റി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണു വി​ഷ്ണുവിനെ പു​റ​ത്താ​ക്കാ​ൻ ബാ​ങ്ക് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. യു​വാ​വി​നെ പു​റ​ത്താ​ക്കി​യ​ വിവരം ട്വിറ്റ​റി​ലൂ​ടെ​യാ​ണു ബാ​ങ്ക് അ​റി​യി​ച്ച​ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കണക്ക് ചെയ്യുന്നതില്‍ വീഴ്‌ചവരുത്തി; അധ്യാപകന്‍ രണ്ടാം ക്ലാസുകാരന്റെ കഴുത്തറുത്തു!

കണക്ക് ചെയ്യുന്നതില്‍ വീഴ്‌ചവരുത്തിയ രണ്ടാം ക്ലാസുകാരന്റെ കഴുത്തറുത്തു. അധ്യാപകനാണ് കൊടും ...

news

മോദിയെ വിമര്‍ശിച്ച് പാട്ട്: ബിജെപിയുടെ പരാതിയില്‍ തമിഴ്‌ ഗായകന്‍ അറസ്‌റ്റില്‍

കാവേരി പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയ തമിഴ് ഗായകനും ...

Widgets Magazine