'നൂറ് കോടി തന്നാൽ നായയുമായി സെക്‌സ് ചെയ്യുമോ?': സാജിദ് ഖാനെതിരെ മീടൂവുമായി അഹാന

'നൂറ് കോടി തന്നാൽ നായയുമായി സെക്‌സ് ചെയ്യുമോ?': സാജിദ് ഖാനെതിരെ മീടൂവുമായി അഹാന

Rijisha M.| Last Updated: തിങ്കള്‍, 5 നവം‌ബര്‍ 2018 (08:03 IST)
സാജിദ് ഖാനെതിരെ വീണ്ടും മീ ടൂ. ബോളിവുഡിലെ ഹിറ്റ് സംവിധായകനായിരുന്ന സംവിധായകനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് അഹാന കുമ്രയാണ്. ഇയാൾക്കെതിരെ അഞ്ചാമത്തെയാളാണ് ഇപ്പോൾ മീടൂവുമായി രംഗത്തെത്തിയിരിക്കുന്നത്.

അണ്ടര്‍ മൈ ബുര്‍ഖ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് അഹാന. സാജിദ് തന്നെ സ്പര്‍ശിച്ചിട്ടില്ല, പക്ഷേ മോശം വാക്കുകള്‍ ഉപയോഗിച്ചു സംസാരിച്ചുവെന്നാണ് താരം പറയുന്നത്. നൂറു കോടി തന്നാല്‍ നായയുമായി സെക്‌സിലേര്‍പ്പെടുമോയെന്നാണ് സാജിദ് ചോദിച്ചതെന്നും അഹാന പറയുന്നു.

ഒരു വര്‍ഷം മുമ്പ് സാജിദ് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. അയാള്‍ അത്ര നല്ല വ്യക്തിയല്ലെന്ന് അറിയാമായിരുന്നു. വീട്ടിലെ അയാളുടെ ഇരുണ്ട മുറിയിലേക്ക് ക്ഷണിക്കും. അയാള്‍ എന്താണോ കാണുന്നത് അത് നമ്മളേയും കാണിക്കും. സലോമി ചോപ്ര അയാള്‍ക്കെതിരെ എഴുതിയതെല്ലാം അയാള്‍ എന്നോടും ചെയ്തിട്ടുണ്ട്. അയാളുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നപ്പോള്‍ പ്രതികരിച്ചു. തന്റെ അമ്മ പൊലീസിലാണെന്ന് പറയുകയും ചെയ്തു. എന്നിട്ടും അയാള്‍ അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു എന്നും അഹാന പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :