കിർമാണി മനോജിനെതിരെയുള്ള പ്രവാസി യുവാവിന്റെ പരാതി പൊലീസ് തള്ളി

കിർമാണി മനോജിനെതിരെയുള്ള പ്രവാസി യുവാവിന്റെ പരാതി പൊലീസ് തള്ളി

Rijisha M.| Last Modified ശനി, 15 സെപ്‌റ്റംബര്‍ 2018 (11:19 IST)
ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങി മറ്റൊരാളുടെ ഭാര്യയെ വിവാഹം ചെയ്തതിനെതിരെ കേസെടുക്കാനാകില്ലെന്ന് വടകര പൊലീസ്. മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസിന് മുന്നിലെത്തിയത് വിവാദമായിരുന്നു.

വിവാഹം അസാധുവാക്കണമെന്നും തന്റെ രണ്ടു മക്കളെയും വിട്ടു കിട്ടണമെന്നുമാണ് നാരായണ നഗര്‍ സ്വദേശിയായ പരാതിക്കാരന്റെ ആവശ്യം. മൂന്നും ഏഴും വയസുള്ള കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി യുവാവിനെ കാണിച്ച ശേഷം പൊലീസ് മടക്കി അയച്ചു. എന്നാൽ‍, പരാതി തള്ളിയ പൊലീസിനെതിരെ പ്രവാസിയായ യുവാവ് രംഗത്ത് വന്നിട്ടുണ്ട്.

മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതാണ്
ഭാര്യയെന്നും ഒപ്പം തന്റെ രണ്ടുമക്കളെ കൂടെ കൂട്ടിയിരുന്നുവെന്നും യുവാവ് നൽകിയ പരാതി നൽകിയിരുന്നു. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :