വന്‍ കുരുക്കുമായി ക്രൈംബ്രാഞ്ച്; എവി ജോര്‍ജിനെതിരേ നടപടിക്ക് ശുപാര്‍ശ - റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

വന്‍ കുരുക്കുമായി ക്രൈംബ്രാഞ്ച്; എവി ജോര്‍ജിനെതിരേ നടപടിക്ക് ശുപാര്‍ശ - റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

varapuzha , AV George , police , varapuzha sreejith , sreejith , ക്രൈംബ്രാഞ്ച് , വരാപ്പുഴ , കസ്‌റ്റഡി മരണം , പൊലീസ് , എസ്‌പി
കൊച്ചി| jibin| Last Modified വെള്ളി, 11 മെയ് 2018 (19:11 IST)
കസ്റ്റഡി മരണക്കേസിൽ മുൻ ആലുവ റൂറൽ എസ്പി എവി ജോർജിനെ കുടുക്കി റിപ്പോർട്ട്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജോര്‍ജിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ എസ്‌പിക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുന്നുണ്ട്.

ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണ്. സംസ്ഥാന പൊലീസ് മേധാവിയുടെയും സർക്കാരിന്റെയും അനുമതിയില്ലാതെയാണ് ഈ ടീം പ്രവർത്തിച്ചിരുന്നത്. പലപ്പോഴും നിയമാനുസൃതമായിരുന്നില്ല സംഘത്തിന്റെ പ്രവർത്തനം. ഈ സംഘത്തിനെ മുപ്പതിലധികം തവണ എസ്‌പി നേരിട്ട് അഭിനന്ദിച്ചിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

പല കേസുകളിലും ആര്‍ടിഎഫിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സംഘം തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതായാണ് വിവരം.

വകുപ്പുതല നടപടിയിലേക്ക് കാര്യങ്ങള്‍ പോവുകയാണെങ്കില്‍ ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :