ജസ്‌നയുടെ തിരോധാനം; ആൺസുഹൃത്തിനെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യും

ശനി, 14 ജൂലൈ 2018 (11:12 IST)

കാണാതായ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജസ്നയുടെ ആണ്‍സുഹൃത്തിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. കാണാതായ ദിവസം ആണ്‍സുഹൃത്തും ജെസ്നയും തമ്മിൽ പത്തുമിനിറ്റോളം ഫോണില്‍ സംസാരിച്ചെന്ന വിവരത്തെ തുടർന്നാണ് ആൺസുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
 
ഇയാളുടെ അടുത്ത സുഹൃത്തുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ ചിലരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മുൻപ് ചോദ്യം ചെയ്തപ്പോൾ പല ചോദ്യങ്ങളും നിഷേധിക്കുന്ന മനോഭാവമായിരുന്നു ഇവർക്കുണ്ടായിരുന്നത്. 
 
മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കച്ചവട സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്ന തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. ജസ്‌നയുടെ ദ്രശ്യങ്ങൾ കണ്ട അധ്യാപകരും സഹപാഠികളും ജെസ്നയാണെന്ന് ഉറപ്പു പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളിലുള്ളതു ജെസ്നയല്ലെന്നാണു കുടുംബാംഗങ്ങള്‍ പറയുന്നത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും മറ്റാരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അഭിമന്യുവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അറസ്‌റ്റിൽ

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പോപ്പുലര്‍ ഫ്രണ്ട് ...

news

ദുൽഖറിന് എല്ലാം നന്നായി അറിയാം, ആ സിനിമയിൽ നിന്നും പിന്മാറിയതിൽ നിരാശയില്ല: അഞ്ജലി മേനോൻ

ദുല്‍ഖറും പ്രതാപ് പോത്തനും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രം സിനിമാപ്രേമികള്‍ വളരെ ...

news

ന്യൂനമർദം: കനത്ത മഴ മൂന്ന് ദിവസം കൂടി തുടരും

ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി കേരളാത്തിൽ മൂന്ന് ദിവസം ...

news

നാട്ടിൽ കാലു കുത്താൻ സമ്മതിച്ചില്ല; പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും അറസ്റ്റിൽ

മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകളെയും പാകിസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തു. ലാഹോർ ...

Widgets Magazine