ആദ്യം മുഖത്ത് മുളകുപൊളി വിതറി, ശേഷം പെട്രോളൊഴിച്ച് കത്തിച്ചു; അജ്ഞാതൻ പെട്രോളൊഴിച്ച് തീകൊളുത്തിയ പണമിടപാട് സ്ഥാപന ഉടമ മരിച്ചു

അക്രമി പെട്രോളൊഴിച്ച് തീകൊളുത്തിയ പണമിടപാട് സ്ഥാപന ഉടമ മരിച്ചു

അപർണ| Last Modified ശനി, 14 ജൂലൈ 2018 (08:50 IST)
കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ബൈക്കിലെത്തിയ അജ്ഞാതന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്‌സയിലായിരുന്ന മലബാര്‍ ഫിനാന്‍സ് ഉടമ കുപ്പായക്കോട് സ്വദേശി സജി കുരുവിളയാണ് (53) മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. സ്ഥാപനത്തിലെത്തിയ അജ്ഞാതന്‍ സജിയുടെ മുഖത്തേക്ക് മുളകുപൊളി എറിഞ്ഞശേഷം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. എല്ലാം പെട്ടന്നായിരുന്നു. ശരീരത്തില്‍ തീപടര്‍ന്ന സജി സ്ഥാപനത്തില്‍നിന്ന് പുറത്തിറങ്ങി താഴേക്കുചാടി.

റോഡരികിലെ ഓവുചാലിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാരെത്തി തീ അണക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്‌സയിലായിരുന്നു.

ബൈക്കിലെത്തിയ, ചുവന്ന ടീ ഷര്‍ട്ട് ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്ന് സമീപത്തെ കടക്കാര്‍ പറഞ്ഞു. അക്രമിയുടേതെന്നു കരുതുന്ന ഹെല്‍മെറ്റും കോട്ടും കെട്ടിടത്തിന്റെ പിന്നിൽ നിന്നും കണ്ടെത്തി. . സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിയല്ലെന്നു കണ്ട് വിട്ടയച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :