ഇടുക്കി ഡാം നിറഞ്ഞു; 26 വർഷങ്ങൾക്ക് ശേഷം തുറക്കാനൊരുങ്ങി ചെറുതോണി

ഇടുക്കി ഡാം നിറഞ്ഞു; 26 വർഷങ്ങൾക്ക് ശേഷം തുറക്കാനൊരുങ്ങി ചെറുതോണി

തൊടുപുഴ| Rijisha M.| Last Modified ശനി, 28 ജൂലൈ 2018 (13:30 IST)
ശക്തമായതിനെത്തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ഭാഗമായ ചെറുതോണിയിലെ ഷട്ടര്‍ തുറക്കാന്‍ ജലസേചന വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസം മുതൽ ഇതേക്കുറിച്ച് സമീപവാസികൾക്ക് മുന്നറിയിപ്പുകൾ നൽകിവരികയായിരുന്നു. ഡാമിന്റെ ജലനിരപ്പ് ഇപ്പോള്‍ 2393 അടിയാണ്.

നീരൊഴുക്ക് കൂടിയാൻ ഡാം തുറക്കുകമാത്രമേ പോംവഴിയുള്ളൂ. 2403 അടിയാണ് പരമാവധി സംഭരണശേഷി. അതുകൊണ്ടുതന്നെ ജലനിരപ്പ് 2400 അടിയിലെത്തിയാൽ ഡാം തുറക്കാതെ മറ്റൊരു വഴിയുമില്ല. 26 വര്‍ഷത്തിനു ശേഷമാണ് വീണ്ടും അണക്കെട്ടു തുറക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നത്. ഡാം തുറക്കുന്നത് ഒഴിവാക്കാനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാൽ നീരൊഴുക്ക് ശക്തമായതിനെത്തുടർന്നാണ് ജലസേചന വകുപ്പിന്റെ ഈ തീരുമാനം.

1981, 1992 വര്‍ഷങ്ങളില്‍ ഇടുക്കി ഡാം തുറന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. സംഭരണ ശേഷിയുടെ 83 ശതമാനം വെള്ളം ഇപ്പോഴുണ്ട്. പദ്ധതി പ്രദേശത്ത് 94 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :