നടൻ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശനി, 1 സെപ്‌റ്റംബര്‍ 2018 (10:34 IST)

നടനും ഡിഎംഡികെ തലവനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയില്‍ ചെന്നൈ എംഐഒടി ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.
 
അതേസമയം മാധ്യമ റിപ്പോര്‍ട്ടുകളെ ഡിഎംഡികെ നിഷേധിച്ചു. വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന വിവരം ശരിയാണ്. പക്ഷേ കരള്‍ രോഗമല്ല മറിച്ച് ചെറിയ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയിരിക്കുന്നതെന്ന് ഡിഎംഡികെ അറിയിച്ചു.
 
നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ അഭ്യുഹങ്ങള്‍ വിശ്വസിക്കരുതെന്നും ഡിഎംഡികെ പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

പ്രളയം; കോഴിക്കോട് എലിപ്പനി ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു, മരണം 12 ആയി

കോഴിക്കോട് എലിപ്പനി ബാധിച്ചു രണ്ട് പേർ കൂടി മരിച്ചു. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ...

'ശബരിമലേല് പെണ്ണുങ്ങളെ കേറ്റാതിരിക്കാൻ അയ്യപ്പനുണ്ടാക്കിയ പ്രളയമാ, അതോണ്ടല്ലേ പത്തനംതിട്ട മൊത്തം മുങ്ങീത്‘

പ്രളയകാലത്ത് ദുരിതാശ്വാസ കാമ്പിലുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് അധ്യാപിക ദീപാ നിശാന്ത്. ...

‘ഞങ്ങളെ ഭയപ്പെടുത്താൻ നോക്കണ്ട’- ബിജെപിയോട് ജിഗ്നേഷ് മേവാനി

ഭീമാ കൊറെഗാവ് സംഘര്‍ഷത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ച് മനുഷ്യാവകാശ ...