'ഡേറ്റ് തരില്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല, ആളുകൾ കാണുന്നതും എൻജോയ് ചെയ്യുന്നതുമായ കഥകളായിരിക്കണം': ഫഹദ് ഫാസിൽ

വെള്ളി, 31 ഓഗസ്റ്റ് 2018 (10:59 IST)

നായകനായും വില്ലനായും അഭിനയത്തിൽ മികവ് പുലർത്തി മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് ഫഹദ് ഫാസിൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫഹദ് ഫാസിലെക്കുറിച്ചുള്ള ചർച്ചയിലാണ് സിനിമാ മേഖല. താരജാഡയാണെന്നും ഡേറ്റ് നൽകില്ലെന്നും ചിലയാളുകളുടെ സിനിമയിൽ മാത്രം അഭിനയിക്കുന്നയാളെന്നും സീനിയര്‍ സംവിധായകര്‍ പോലും വിളിച്ചാല്‍ ഫോണെടുക്കാന്‍ മടിക്കുന്ന വ്യക്തിയെന്നുമൊക്കെയുള്ള പ്രചാരണമാണ് ഫഹദിനെക്കുറിച്ച് ഇപ്പോൾ ഉള്ളത്.
 
ഇതിനെല്ലാം മറുപടിയുമായാണ് താരം ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. താൻ ആരോടും ഡേറ്റ് തരില്ലെന്ന് പറഞ്ഞിട്ടില്ലെന്നും തനിക്ക് താരജാഡയില്ലെന്നും പറയുന്നു. നാനയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ മാറിയിട്ടുണ്ടെങ്കിൽ അത് എന്റെ കഥാപാത്രങ്ങൾക്ക് വേണ്ടി മാത്രമാണ്. അതുപോലെ ഡേറ്റ് തരില്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല.
 
എനിക്ക് കൂടി തൃപ്തികരമാകുന്ന, എന്നെകൂടി എക്‌സൈറ്റ്‌മെനറ് ചെയ്യിക്കുന്ന സിനിമയായിരിക്കണം. എന്റെ സിനിമകള്‍ ആളുകള്‍ കാണണം എന്‍ജോയ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനപ്പുറത്ത് വേറൊന്നും ചിന്തിക്കാനില്ല. സിനിമയില്‍ നിന്ന് ഏഴെട്ട് വര്‍ഷം മാറിനിന്നെങ്കിലും പ്രതീക്ഷയോടെയാണ് തിരിച്ച് വന്നതെന്നും ഫഹദ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ ‘യാത്ര’ ജനുവരിയിൽ- വിസ്മയം തീർക്കും!

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രം യാത്ര ജനുവരിയിൽ ...

news

ജോഷി വീണ്ടും, ദിലീപിന്‍റെ വാളയാര്‍ പരമശിവം തുടങ്ങുന്നു!

തുടര്‍ച്ചയായി ഉണ്ടായ പരാജയങ്ങളാണ് സിനിമയില്‍ നിന്ന് അല്‍പ്പം മാറിനില്‍ക്കാന്‍ സംവിധായകന്‍ ...

news

അദ്ദേഹമാണ് എന്റെ ജീവിതത്തിലെ ഹീറോ: മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടിയെ ഹീറോ ആയി കാണുന്ന നിരവധി ആരാധകരും നടീനടന്മാരും മലയാളത്തിലുണ്ട്. ...

news

‘മമ്മൂട്ടിയാണോ? എങ്കിൽ ഒന്നും നോക്കാനില്ല, തുടങ്ങിക്കോ’- സംവിധായകനോട് രഞ്ജിത്ത്

സാറാ ജോസഫിന്‍റെ ‘ആളോഹരി ആനന്ദം’ എന്ന നോവല്‍ സിനിമയാകുന്നു. ശ്യാമപ്രസാദ് സംവിധാനം ...

Widgets Magazine