വേട്ടയാടി അഴിക്കുള്ളിലേക്ക്; സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ്

വേട്ടയാടി അഴിക്കുള്ളിലേക്ക്; സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ്

  salman khan , blackbuck poaching case , jodhpur court , police , salman , സല്‍മാന്‍ ഖാന്‍ , കോടതി , കൃഷ്ണമൃഗം , സെയ്ഫ് അലി ഖാന്‍, തബു, സോണാലി ബിന്ദ്ര, നീലം കോത്താരി
ജോധ്പൂര്‍| jibin| Last Updated: വ്യാഴം, 5 ഏപ്രില്‍ 2018 (14:40 IST)
കൃഷ്ണമൃഗ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം
തടവ്. ജോധ്പൂര്‍ വിചാരണ കോടതിയാണ് ശിക്ഷ പ്രസ്താവിച്ചത്. ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമെ നല്‍കാവൂ എന്ന് സല്‍മാന്റെ അഭിഭാഷകന്‍ ആവശ്യം കോടതി തള്ളുകയായിരുന്നു. ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് ദേ​​​വ് കു​​​മാ​​ർ ഖാ​​​ത്രി​​​യാ​​​ണു വി​​​ധി പറഞ്ഞത്.

സല്‍മാന്‍ ഖാനൊപ്പം കുറ്റകൃത്യം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, സോണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെ കോടതി വെറുതെവിട്ടു. ആറു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയിരിക്കുന്നത്.

വന്യജീവി സംരക്ഷ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം, അനധികൃതമായി സംരക്ഷിത വനമേഖലയില്‍ കടന്നു, വംശനാശ ഭീഷണി നേരിടുന്ന മൃഗത്തെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാതെ ആയുധം കൈവശം വച്ചു എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സല്‍‌മാനെതിരെ കുറ്റം ചുമത്തിയത്.

1998 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ജോ​​​ധ്പൂ​​രി​​​ലെ ക​​​ൺ​​​കാ​​​ണി വി​​​ല്ലേ​​​ജി​​​ൽ ര​​​ണ്ടു കൃ​​​ഷ്ണ​​​മൃ​​​ഗ​​​ങ്ങ​​​ളെ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ വേ​​​ട്ട​​​യാ​​​ടി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. ഹം ​​​സാ​​​ത് സാ​​​ത് ഹേ ​​​എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ഷൂ​​​ട്ടിം​​​ഗി​​​നാ​​ണു സ​​​ൽ​​​മാ​​​ൻ ജോ​​​ധ്പു​​​രി​​​ലെ​​​ത്തി​​​യ​​​ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :