‘ബാലുവുമായി സാമ്പത്തിക ഇടപാടില്ല’; വാഹനമോടിച്ചത് അർജുന്‍ ആണെന്ന്‌ പ്രകാശൻ തമ്പിയുടെ മൊഴി

 balabhasker , death , prakash thampi , police , അര്‍ജുന്‍ , പ്രകാശ് തമ്പി , ബാലഭാസ്‌കര്‍ , അപകടം
കാക്കനാട്| Last Modified ശനി, 8 ജൂണ്‍ 2019 (19:29 IST)
അപകടസമയത്ത് ബാലഭാസ്കറിന്റെ വാഹനമോടിച്ചിരുന്നത് അർജുനാണെന്ന് സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പ്രകാശൻ തമ്പി.

താനാണ് വണ്ടിയോടിച്ചതെന്ന് ആശുപത്രിയില്‍ കിടന്നപ്പോള്‍ അര്‍ജുന്‍ പറഞ്ഞിരുന്നു. പിന്നീട് മൊഴി മാറ്റിയ ശേഷം അർജുനെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയിരുന്നില്ല. അര്‍ജുന്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും പ്രകാശന്‍
തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

മൊഴി മാറ്റിയത് എന്തിനാണെന്നു ചോദിച്ചെങ്കിലും അര്‍ജുന്‍ പറഞ്ഞില്ല. ഇതോടെയാണ് കൊല്ലത്ത് കടയില്‍ പോയി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ആരാണ് വണ്ടിയോടിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ ഒന്നും ലഭിച്ചില്ല. മൂന്നു മാസത്തിലേറെയായി അർജുനുമായി ബന്ധമില്ലെന്നും പ്രകാശൻ തമ്പി പറഞ്ഞു.

ബാലഭാസ്‌കറിനൊപ്പം രണ്ട് തവണ പരിപാടിക്കായി ദുബായില്‍ പോയിരു. ബാലഭാസ്‌കറിന്റെ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഭാര്യയ്‌ക്ക് തിരികെ നല്‍കി. ബാലഭാസ്‌കറുമായി സാമ്പത്തിക ഇടപാടൊന്നും തനിക്കില്ല. സ്വര്‍ണ്ണ കടത്തുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :