സ്‌കൂളില്‍ വൻ തീപിടിത്തം; അധ്യാപികയും രണ്ട് കുട്ടികളും വെന്തു മരിച്ചു

 fire accident , shool , police , death , ആശുപത്രി , സ്‌കൂള്‍ , കുട്ടികള്‍ , അപകടം , തിപിടുത്തം
ന്യൂഡല്‍ഹി| Last Updated: ശനി, 8 ജൂണ്‍ 2019 (16:00 IST)
സ്വകാര്യ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ വെന്തു മരിച്ചു. ഫരീദാബാദിലെ എഎൻഡി കോൺവെന്‍റ് സ്കൂളിലാണ് അപകടം. മരിച്ചവരില്‍ ഒരാള്‍ അധ്യാപികയാണ്.

ഫരീദാബാദിലെ ദബുവാ കോളനിയിലെ കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചത്. തീ എങ്ങനെയാണ് പടര്‍ന്നതെന്ന് വ്യക്തമല്ല. തീ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തുണി സംഭരണശാലയിലേക്കും വ്യാപിച്ചെങ്കിലും അഗ്നിശമനസേനയുടെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

അവധിക്കാലമായതിനാൽ കോൺവെൻറിൽ കുട്ടികൾ കുറവായിരുന്നത് വൻ അപകടമൊഴിവാക്കി. അഗ്നിശമനസേനയെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
മൃതദേഹങ്ങള്‍ മറ്റ് നടപടി ക്രമങ്ങള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :