ആ സുഹൃത്തിന്റെ ചതി!- സംഗീത ജീവിതം അവസാനിപ്പിക്കാൻ ബാലു അന്ന് ശ്രമിച്ചു!

ബുധന്‍, 3 ഒക്‌ടോബര്‍ 2018 (10:23 IST)

വയലിനിലൂടെ മലയാളികളുടെ, സംഗീത പ്രേമികളുടെ മനം നിറച്ച അതുല്യ കലാകാരൻ അന്തരിച്ചത് ഇപ്പോഴും ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞിട്ടില്ല. മൂന്ന് വയസ്സ് മുതൽ നെഞ്ചോട് ചേർത്ത് പിടിച്ച സംഗീതം അവസാനിപ്പിക്കാൻ ഒരു ബാലു ശ്രമിച്ചിരുന്നു. 
 
ഒരിക്കല്‍ ഒരു സുഹൃത്തില്‍ നിന്ന് നേരിട്ട ചതി കാരണം മാനസികമായി തകര്‍ന്ന ബാലഭാസ്കര്‍ സംഗീത ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച്‌ ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.
 
എന്നാല്‍ പിന്നീട് അത് പിന്‍വലിച്ചു. വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു വ്യക്തിയായതിനാല്‍ ചില അനുഭവങ്ങള്‍ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ബാലഭാസ്‌കര്‍ അതെക്കുറിച്ച്‌ പറഞ്ഞത്.
 
“ജീവിതത്തില്‍ എല്ലാവര്‍ക്കും മനസാക്ഷി സൂക്ഷിപ്പുകാര്‍ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു.. എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവര്‍. എന്റെ ബലഹീനതകളെ മനസ്സിലാക്കുന്നവര്‍. പക്ഷേ ഒരു ഘട്ടത്തില്‍ എന്റെ അടുത്ത ഒരാളില്‍ നിന്ന് വിശ്വാസ വഞ്ചന നേരിട്ടപ്പോള്‍ തകര്‍ന്നുപോയി. വളരെ പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. ഞാന്‍ ഒരുപാട് കരഞ്ഞു. പിന്നീട് എനിക്ക് സ്റ്റേജില്‍ നില്‍ക്കാന്‍ തോന്നിയില്ല. സത്യസന്ധമായി സംഗീതം എന്നില്‍ നിന്ന് പുറത്ത് വന്നില്ല.”
 
“അത് എന്നോടും ഞാന്‍ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി. ഇതെക്കുറിച്ച്‌ ലക്ഷ്മിയോട് ഞാന്‍ സംസാരിച്ചു. അങ്ങനെയാണ് സംഗീതത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചത്..അങ്ങനെ ഞാനൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. അതിനു ശേഷമാണ് ആളുകള്‍ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് എന്റെ സുഹൃത്ത് ഇടപ്പെട്ട് ആ പോസ്റ്റ് പിന്‍വലിപ്പിച്ചു.”ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശബരിമല സ്ത്രീപ്രവേശനം; നിർണായക ദേവസ്വം ബോർഡ് യോഗം ഇന്ന്, ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാൻ കഴിയാതെ ദേവസ്വം

പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിയിൽ ഇപ്പോഴും ...

news

‘ജീവനും ജീവന്റെ ജീവനും ഒരോർമ മാത്രമായി, ലക്ഷ്മി ഇതെങ്ങനെ സഹിക്കും’- കണ്ണീരിൽ കുതിർന്ന കുറിപ്പ്

കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ വിയോഗത്തിൽ അന്തിച്ച് ...

news

ചാലക്കുടിയിൽ ചുഴലിക്കാറ്റും മഴയും; മരങ്ങൾ കടപുഴകി, വൻ നാശനഷ്ടം

ചാലക്കുടിയിൽ അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റിൽ തകിടം മറിഞ്ഞ് ജനങ്ങൾ. നഗരത്തിലും ...

Widgets Magazine