അപർണ|
Last Modified ചൊവ്വ, 2 ഒക്ടോബര് 2018 (12:29 IST)
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില അനുശോചിച്ച്
സുഹൃത്തുക്കളും ആരാധകരും. ബാലഭാസ്കറിനും മകൾ തേജസ്വിനിയുടെയും നഷ്ടത്തെ അതിജീവിക്കാനുള്ള കരുത്ത് ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിനു നൽകട്ടെ എന്ന്
ദുൽഖർ സൽമാൻ കുറിച്ചു.
‘ബാലഭാസ്കറിനും മകൾ തേജസ്വിനിയ്ക്കും സംഭവിച്ച ദുരന്തവാർത്ത ഹൃദയം തകർക്കുന്നു. ഈ നഷ്ടത്തെ അതിജീവിക്കാനുള്ള കരുത്ത് ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിനു നൽകട്ടെ. നടുക്കം വിട്ടു മാറുന്നില്ല," ദുൽഖർ സൽമാൻ പറയുന്നു. ഹൃദയ ഭേദകം എന്നാണ് നിവിൻ പോളി ബാലഭാസ്കറിന്റെ വിയോഗത്തെ കുറിച്ച് പറഞ്ഞത്. നിങ്ങളുടെ പുഞ്ചിരിയും മാന്തിക സംഗീതവും ഞങ്ങള് ഒരിക്കലും മറക്കില്ല. ഞങ്ങള് എപ്പേഴും നിങ്ങളെ മിസ് ചെയ്യും-, നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു.
ചെറിയ പ്രായത്തിൽ തന്നെ സംഗീതത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് ബാലഭാസ്ക്കർ. ഭാര്യയെ തനിച്ചാക്കി മകൾക്ക് ശേഷം
ബാലഭാസ്ക്കർ യാത്ര പറഞ്ഞ് പോകുമ്പോൾ നിറ കണ്ണുകളോടെ ബാലുവിന്റെ സുഹൃത്തുക്കളും. കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം ചൊവ്വാഴ്ച വെളുപ്പിനെയായിരുന്നു അന്തരിച്ചത്.