അച്ഛൻ ക്രൂരമായി പീഡിപ്പിച്ചു! നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ വനിത!

സിനിമയിൽ പോലും കാണാത്ത വില്ലത്തരം, ജനങ്ങൾക്ക് മുന്നിൽ അച്ഛൻ നല്ല പിള്ള ചമയുന്നു- നടൻ വിജയകുമാറിനെതിരെ മകൾ

അപർണ| Last Modified ശനി, 22 സെപ്‌റ്റംബര്‍ 2018 (09:13 IST)
തമിഴ് നടൻ വിജയകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മകളും തമിഴ് സിനിമാ താരവുമായ വനിത. വാടകയ്ക്ക് നല്‍കിയ വീട് തിരിച്ച് നല്‍കിയെല്ലെന്ന് ആരോപിച്ച് അച്ഛന്‍ തന്നേയും സുഹൃത്തുക്കളേയും ക്രൂരമായി ദ്രോഹിച്ചെന്നും പീഡിപ്പിച്ചെന്നും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നും വനിത മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് തുല്യ അവകാശമുള്ള വീടായിട്ട് കൂടി അച്ഛന്‍ തന്നെ വീട്ടില്‍ നിന്ന് പോലീസിനെ ഉപയോഗിച്ച് ബലമായി ഇറക്കിവിടുകയാണെന്നും നടി ആരോപിച്ചു. ഒരാഴ്ചത്തേക്ക് വേണ്ടി വീട് നൽകിയെങ്കിലും പറഞ്ഞ സമയം കഴിഞ്ഞിട്ടും വനിത ഇറങ്ങിപ്പോകാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകുകയും പൊലീസ് ബലമായി വനിതയേയും സുഹൃത്തുക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കുകയുമായിരുന്നു.

അച്ഛന്‍ ഗുണ്ടകളേയും പോലീസിനേയും വെച്ച് തന്നെ തല്ലി ചതച്ചെന്ന് നടി ആരോപിച്ചു. സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന്‍ തന്നോട് ചെയ്തത്. ജനങ്ങള്‍ക്ക് മുന്നില്‍ അച്ഛന്‍ നല്ല പിള്ള ചമയുകയാണെന്നും നടി പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയകുമാറിന്‍റെ കുടുംബവുമായി വനിത അകന്ന് കഴിയുകയാണ്. വിജയ കുമാറിന്‍റെ മൂത്ത മകളാണ് വനിത. മലയാള ചിത്രമായ ഹിറ്റ്ലര്‍ ബ്രദേഴ്സിലും താരം അഭിനയിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :