‘അയാൾക്ക് പരസ്ത്രീ ബന്ധമുണ്ടായിരുന്നു, എനിക്ക് രണ്ടു കുട്ടികളും’ - കാമുകന്റെ ആത്മഹത്യയെ കുറിച്ച് നടി നിലാനി

കാമുകൻ ആത്മഹത്യ ചെയ്തു, മനോവിഷമത്തിൽ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

അപർണ| Last Modified വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (12:44 IST)
കാമുകനെന്ന് അവകാശപ്പെട്ട് യുവാവ് സ്വയം തീ കൊളുത്തി മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ ടെലിവിഷന്‍ നടി നിലാനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. വിഷം കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയതെന്നും നടി ഇപ്പോൾ വിദഗ്ധ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ.

ഗാന്ധി ലക്ഷ്മി കുമാര്‍ എന്ന യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിറ്റുന്നു. നിലാനിയുടെ മുന്‍ കാമുകന്‍ എന്ന് കരുതുന്ന ഇയാള്‍ താനും നിലാനിയുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. ഇതോടെ നിലാനി വിവാദത്തിൽപ്പെടുകയായിരുന്നു.

നടിയുമായുണ്ടായിരുന്ന പ്രണയം തകർന്നതിന്റെ വിഷമത്തിലാണ് ഗാന്ധിലക്ഷ്മി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. എന്നാൽ, ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും യുവാവ് ഒരിക്കൽ ഇഷ്ടമാണെന്ന് പറഞ്ഞ് വന്നപ്പോൾ ശരിയാകില്ലെന്ന് പറഞ്ഞിരുന്നുവെന്നും നടി പറഞ്ഞതായി സൂചനയുണ്ട്.

രണ്ടു കുട്ടികളുടെ മാതാവായ താന്‍ അവരുടെ ഭാവിയെ കരുതിയാണ് വിവാഹം വേണ്ടെന്ന് വെച്ചത്. താൽപ്പര്യമുണ്ടായിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു നടി. അയാള്‍ക്ക് പല പെണ്ണുങ്ങളുമായും ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് പിന്മാറിയതെന്നും നടി പറഞ്ഞു.

കുമാറിന്റെ മരണത്തിനുത്തരവാദി താനാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ മനോവിഷമത്തിലാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗാന്ധിനഗര്‍ സ്വദേശിയായ ലക്ഷ്മി കുമാര്‍ കഴിഞ്ഞ ദിവസം രാവിലെ കെക നഗറിലെ വീട്ടില്‍ വെച്ചാണ് കുമാര്‍ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

മൂന്ന് വര്‍ഷമായി ഇയാള്‍ നടി നിലാനിയുമായി പ്രണയത്തിലായിരുന്നു. നടിയെ ഷൂട്ടിംഗിന് കൊണ്ട് പോകുന്നതും തിരികെ കൊണ്ടുവരുന്നതും ഇയാളായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :