കത്തുവ സംഭവം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കുമ്മനം

തിരുവനന്തപുരം, വെള്ളി, 13 ഏപ്രില്‍ 2018 (19:26 IST)

ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഏട്ട് വയസുകാരിയുടെ പേരും ചിത്രവും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍‌നിര്‍ത്തിയാണ് ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ കുട്ടിയുടെ ചിത്രവും പേരും മുഖ്യമന്ത്രി പരസ്യപ്പെടുത്തിയത്. നിയമവിരുദ്ധവും ക്രൂരവുമായ ഈ പ്രവര്‍ത്തി  ഇരയെ അപമാനിക്കുന്ന നടപടിയാണ്. നിയമത്തെപ്പറ്റിയുള്ള അജ്ഞത മൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തതെന്നും കുമ്മനം പറഞ്ഞു.

കത്തുവ സംഭവത്തിന് വര്‍ഗ്ഗീയനിറം നല്‍കാനാണ് മുഖ്യമന്ത്രി ഇരയുടെ പേരും ചിത്രവും പുറത്തുവിട്ടത്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി. അദ്ദേഹത്തിനെതിരെ കേസ് നടപടികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കത്തുവയില്‍ നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ നടപടികളാണ് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സഹായിച്ചത്. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത കശ്മീര്‍ സര്‍ക്കാരിന്റെ നിലപാട് മാതൃകാപരമാണെന്നും കുമ്മനം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിണറായി വിജയന്‍ ജമ്മു കശ്‌മീര്‍ കത്തുവ സംഭവം മുഖ്യമന്ത്രി കുമ്മനം Bjp Kummanam Police Jammu Kashmir Kathua Incident Kummanam Rajasekharan Pinarayi Vijayan

വാര്‍ത്ത

news

ശബ്ദമിശ്രണത്തിന്റെ ഉപകരണങ്ങൾ ജീവിതത്തിൽ തൊട്ടിട്ടില്ലാത്തയാൾക്കാണ് ജൂറി ദേശീയ പുരസ്കാരം നൽകിയതെന്ന് റസൂൽ പൂക്കുട്ടി

നാഷണൽ അവാർഡ് ജൂറിക്കെതിരെ ഓസ്കാർ ജേതാവ് റാസൂൽ പൂക്കുട്ടി രംഗത്ത്. ശബ്ദലേഖനത്തിനുള്ള ദേശീയ ...

news

‘കസ്‌റ്റഡിയില്‍ എടുക്കുകയല്ല വേണ്ടത്, അറസ്‌റ്റാണ് ആവശ്യം’; ബിജെപി എംഎല്‍എ കുല്‍ദീപിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശം

ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ ബിജെപി ...

news

ആലപ്പുഴയിൽ ഏഴു വയസ്സുകാരനെ അയൽവാസിയായ വൃദ്ധൻ വീട്ടിൽ കയറി ആക്രമിച്ചു

ഹരിപ്പാട് ഏഴ് വയസുകാരനെ അയൽവാസിയായ വൃദ്ധൻ വീട്ടിൽ കയറി ആക്രമിച്ചു. ആറാട്ടുപുഴ എം ഇ എസ് ...

news

വ്യാജമെഡിക്കൽ രേഖ: സെൻകുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി വേതനം കൈപ്പറ്റിയെന്ന ആക്ഷേപത്തില്‍ മുന്‍ ഡിജിപി ...